Image

ഡാണ്ടിനോംഗ് റോയല്‍സിന് റോയല്‍സ് കപ്പ്

Published on 04 October, 2017
ഡാണ്ടിനോംഗ് റോയല്‍സിന് റോയല്‍സ് കപ്പ്
 
മെല്‍ബണ്‍: മെല്‍ബോണ്‍ മലയാളികളുടെ ആദ്യകാല ക്രിക്കറ്റ് ക്ലബായ ഡാണ്ടിനോംഗ് റോയല്‍സ് അഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റോയല്‍സ് കപ്പ് എന്ന പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മെല്‍ബണിലെ അതി പ്രശസ്തരായ 12 ടീമുകള്‍ പ്രസ്തുത ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഇഞ്ചോടിഞ്ചു പോരാടിയ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ആതിഥേയരായ ഡാന്‍ഡിനോംഗ് റോയല്‍സും സെഞ്ച്വറി ക്രിക്കറ്റ് ക്ലബും ഫൈനലില്‍ സ്ഥാനം നേടി. നൂറു കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ സാന്നിധ്യത്തില്‍ സെപ്റ്റംബര്‍ 24 ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ഡാണ്ടിനേംഗ് റോയല്‍സ് 8 വിക്കറ്റിന് വിജയിക്കുകയും റോയല്‍സ് കപ്പ് കരസ്ഥമാക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ മെല്‍ബണ്‍ മലയാളി സമൂഹത്തിലെ പ്രമുഖര്‍ പങ്കെടുത്തു. ഒന്നാം സമ്മാനമായ ക്യാഷ് അവാര്‍ഡും ട്രോഫിയും ഡാണ്ടിനോംഗ് റോയല്‍സിന് വേണ്ടി ക്യാപ്റ്റന്‍ ഇന്നസെന്റ് ജോര്‍ജ് ക്ലബ് സ്‌പോണ്‍സറായ സണ്ണിയില്‍ നിന്നും ഏറ്റുവാങ്ങി .റണ്ണേഴ്‌സ് അപ്പ് ട്രോഫിയും കാഷ് അവാര്‍ഡും സെഞ്ച്വറി ക്രിക്കറ്റ് ക്ലബിന് വേണ്ടി സുനില്‍ എംഎവി സെക്രട്ടറി ഫിന്നി മാത്യുവില്‍ നിന്നും ഏറ്റുവാങ്ങി. മികച്ച കളിക്കാര്‍ക്കുള്ള ട്രോഫികള്‍ ജെയ്‌സണ്‍ മറ്റപ്പള്ളി പ്രസിഡന്റ് എംഎംഎഫ്, ഷാജി വര്‍ഗീസ് (ഫോണിക്‌സ് ട്രാവല്‍സ്), ജോസ് എം ജോര്‍ജ് എന്നിവര്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക