Image

ലാന ഇനിയും വളരും (ഷാജന്‍ ആനിത്തോട്ടം)

Published on 04 October, 2017
ലാന ഇനിയും വളരും (ഷാജന്‍ ആനിത്തോട്ടം)
ഇ-മലയാളിയുടെ ചോദ്യങ്ങള്‍ക്ക് ലാന മുന്‍ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടത്തിന്റെ മറുപടി 

1) ലാന സമ്മേളനത്തില്‍ എത്ര തവണ പങ്കെടുത്തു?
2) സമ്മേളനം കൊണ്ട് എന്താണു ഗുണം?
3) സമ്മേളനം ഏതു രീതിയില്‍ മെച്ചപ്പെടുത്താനാവും?
4) യുവ തലമുറ ലാനയില്‍ കാര്യമായി വരാത്തത് എന്തു കൊണ്ടാണ്?
5) മലയാള ഭാഷക്കു ഇവിടെ ഭാവിയുണ്ടോ? 

1). 2008-ല്‍ ചിക്കാഗോയില്‍ സംഘടിപ്പിച്ച റീജണല്‍ കണ്‍വന്‍ഷന്‍ മുതല്‍ സംഘടനയുടെ എല്ലാ കണ്‍വന്‍ഷനുകളിലും പങ്കെടുക്കുന്നു. മിക്കവാറും സമ്മേളനങ്ങളുടെ അണിയറക്കാരിലൊരാളായിരുന്നു. 2014-ല്‍ കേരള സാഹിത്യ അക്കാഡമി, കേരള കലാമണ്ഡലം, തുഞ്ചന്‍പറമ്പ് എന്നിവങ്ങളിലായി മൂന്നുദിവസം നീണ്ടുനിന്ന കേരളാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത് പ്രസിഡന്റ് എന്ന നിലയില്‍ ഒട്ടേറെ ചാര്‍താര്‍ത്ഥ്യം നല്‍കി. കൂടാതെ "ലാനേയം' എന്ന പേരില്‍ ആദ്യമായി സംഘടനയുടെ അംഗങ്ങളുടെ ഒരു സാഹിത്യ സമാഹാരം പ്രസിദ്ധീകരിക്കുവാനും സാധിച്ചു എന്നത് അഭിമാനപൂര്‍വ്വം സ്മരിക്കുന്നു.

2). എഴുത്തുകാര്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുവാന്‍ ഇത്തരം സമ്മേളനങ്ങള്‍ ഉപകാരപ്പെട്ടിട്ടുണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. മികച്ച സൗഹൃദങ്ങള്‍ അവിടെ രൂപപ്പെടുന്നു.

3). സമയപരിധി ഒരു വലിയ വെല്ലുവിളിയാണ്. എഴുത്തുകാര്‍ക്ക് തങ്ങളുടെ കൃതികള്‍ പരസ്പരം പങ്കുവെയ്ക്കാനും, വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കാനും കുറെക്കൂടി സമയം ലഭിച്ചാല്‍ നന്നായിരിക്കുമെന്നു തോന്നുന്നു. നിഷ്പക്ഷമായ അത്തരം നിരൂപണങ്ങളാണ് യഥാര്‍ത്ഥത്തില്‍ എഴുത്തുകാര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നത്. സമയപരിധി പക്ഷെ, സത്യമാണ്.

4). യുവതലമുറ അടുത്തകാലത്തായി കൂടുതല്‍ വരുന്നുണ്ട് എന്നതാണ് സത്യം. അക്ഷരസ്‌നേഹികളായ എല്ലാവരേയും സ്വീകരിക്കുക എന്നതാണ് ലാനയുടെ എക്കാലത്തേയും നയമെങ്കിലും ചിലരെങ്കിലും മാറി നില്‍ക്കുന്നുണ്ടാകാം. അവര്‍കൂടി കാലക്രമേണ വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്നു.

5). തീര്‍ച്ചയായും ഭാവിയുണ്ട്. അമേരിക്കയിലെ നമ്മുടെ രണ്ടാം തലമുറ മലയാളത്തോട് ഏറെക്കുറെ പുറംതിരിഞ്ഞ് നില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ അനസ്യൂതം നടക്കുന്ന കുടിയേറ്റംവഴി ഒരുപാട് പുതിയ കുടുംബങ്ങള്‍ എത്തിച്ചേരുന്നുണ്ട്. അവരില്‍ ഒട്ടേറെ ഭാഷാസ്‌നേഹികളെ കാണാന്‍ സാധിക്കും. അവരിലാണ് ഇനി നമ്മുടെ ഭാവിയെന്ന് വേണമെങ്കില്‍ പറയാം. ഇംഗ്ലീഷില്‍ നന്നായി എഴുതുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ ഇടയില്‍തന്നെയുണ്ട്. അവരെയും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ലാനയുടെ പ്രവര്‍ത്തനമേഖല അവരെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ സമയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക