Image

കുടുംബ സമാധാന സന്ദേശവുമായി ബ്രദര്‍ സണ്ണി സ്റ്റീഫന്‍ ഓസ്‌ട്രേലിയായില്‍

ഡോ. സന്തോഷ് റ്റി. ജോണ്‍ Published on 08 March, 2012
കുടുംബ സമാധാന സന്ദേശവുമായി ബ്രദര്‍ സണ്ണി സ്റ്റീഫന്‍ ഓസ്‌ട്രേലിയായില്‍
ഓസ്‌ട്രേലിയ: ലോക പ്രശസ്ത കുടുംബ പ്രേഷിതനും, അനുഗ്രഹീത വചന പ്രഘോഷകനും, പ്രമുഖ സംഗീത സംവിധായകനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന മെസേജ് മിഷന്റെ കുടുംബ വിശുദ്ധീകരണ ധ്യാനം 2012 മാര്‍ച്ച് 15 മുതല്‍ ഓസ്‌ട്രേലിയായിലെ വിവിധ സ്ഥലങ്ങളില്‍ നടത്തപ്പെടുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെ മുപ്പതോളം രാജ്യങ്ങളില്‍ നടന്ന മെസേജ് മിഷന്റെ കുടുംബ വിശുദ്ധീകരണ ധ്യാനം, നിരവധി കുടുംബങ്ങള്‍ക്ക് സമാധാനത്തിനും, രോഗ സൗഖ്യത്തിനും, ആത്മീയഘോഷത്തിനും വഴിയൊരുക്കി.  ദൈവ സ്‌നേഹത്തിന്റെ ആഴമേറിയ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും, കുടുംബബന്ധങ്ങളുടെ ഉണര്‍വിന് വഴിയൊരുക്കുകയും ചെയ്യുന്ന ബ്രദര്‍ സണ്ണി സ്റ്റീഫന്റെ പ്രബോധന ക്ലാസ്സുകള്‍, കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് ഏറെ അനുഗ്രഹമാണ്.  കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദീകരിക്കുകയും പ്രശ്‌നങ്ങളുടെ മൂലകാരണങ്ങള്‍ ദുരീകരിക്കാന്‍, പ്രാര്‍ഥനയോടെ ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഈ വിശുദ്ധീകരണ ധ്യാനം അവസരമൊരുക്കുന്നു.  

പീഡാനുഭവത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന ഈ നോമ്പുകാലത്ത്, പാപത്തില്‍ നിന്ന് പിന്തിരിയാനും, ദൈവസ്‌നേഹാനുഭവത്തില്‍ വളരുവാനും, സ്വര്‍ഗ്ഗീയ സമാധാനം കുടുംബങ്ങളില്‍ നിറയുവാനും ഉതകുന്നു. മെസേജ് മിഷന്റെ ഈ നവീകരണ ധ്യാനം, സഭയിലൂടെയും, കൗദാശിക ബന്ധത്തിലൂടെയും, ദൈവ സ്‌നേഹാനുഭവത്തില്‍ വളരുവാനും, ഈ ദൈവിക സമാധാനം തലമുറകള്‍ക്ക് കൈമാറി നല്‍കുവാനും, മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന ചിന്തകളും പ്രായോഗിക നിര്‍ദ്ദേശങ്ങളും പങ്കുവെയ്ക്കുന്നു.

വചന പ്രഘോഷണത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന, ഗാനശുശ്രൂഷ, ആരാധന, കുമ്പസാരം, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.  ധ്യാനത്തോടനുബന്ധിച്ച് കൗണ്‍സലിംഗ് സൗകര്യവുമുണ്ട്.
കുടുതല്‍ വിവരങ്ങള്‍ക്ക്:

Antony Yesudas (Message Mission Co-ordinator-Australia)

Ph: 0061-449981062, 0061-469073405

Santhosh: 0431-608525

Baby: 0423-014933

John: 0416-631841

www.themessagemission.org, www.sunnystephen.com

കുടുംബ സമാധാന സന്ദേശവുമായി ബ്രദര്‍ സണ്ണി സ്റ്റീഫന്‍ ഓസ്‌ട്രേലിയായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക