Image

സി.ബി ഏകദിനം: ഓസ്‌ട്രേലിയയ്ക്ക് കിരീടം

Published on 08 March, 2012
സി.ബി ഏകദിനം: ഓസ്‌ട്രേലിയയ്ക്ക് കിരീടം
അഡ്‌ലെയ്ഡ്: കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയ്ക്ക് കിരീടം. ശ്രീലങ്കയ്‌ക്കെതിരെയുള്ള മൂന്നാമത്തെ ഫൈനലില്‍ 16 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. ആദ്യത്തെ ഫൈനലും ഓസ്‌ട്രേലിയ ജയിച്ചിരുന്നു. ഇതോടെ 21ന് അവര്‍ കിരീടം കൈപ്പിടിയിലൊതുക്കി. 

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 231 റണ്‍സിന് എല്ലാവരും പുറത്തായി. ഓപ്പണര്‍മാരായ മാത്യു വെയ്ഡ് 49ഉം ഡേവിഡ് വാര്‍ണര്‍ 48ഉം റണ്‍സെടുത്തു. ബ്രെറ്റ് ലീ (32), ക്ലിന്റ് മക്കേ (28) എന്നിവരും ഭേദപ്പെട്ട് ബാറ്റ് ചെയ്തു. ശ്രീലങ്കയ്ക്കുവേണ്ടി ഫര്‍വീസ് മഹ്‌റൂഫും രങ്കണ ഹെറാത്തും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. നുവാന്‍ കുലശേഖര രണ്ടും തിലകരത്‌നെ ദില്‍ഷന്‍ ഒരു വിക്കറ്റും നേടി. ടോസ് നേടിയ ശ്രീലങ്ക ഓസ്‌ട്രേലിയയെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 48.5 ഓവറില്‍ 215 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തരംഗയാണ് (71 റണ്‍സ്) ടോപ്പ്‌സ്‌കോറര്‍. അഞ്ചു വിക്കറ്റ് നേടിയ ക്ലിന്റ് മക്കെയാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയെ നിഷ്പ്രഭമാക്കിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക