കണ്ണൂര്‍: ബിജെപി
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയിലെ പിണറായി
വഴിയുള്ള പദയാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കില്ല.
ഡല്‍ഹിയിലെ തിരക്കിട്ട രാഷ്്ട്രീയ ചര്‍ച്ചകള്‍ മൂലമാണ് അമിത് ഷായ്ക്ക്
പങ്കെടുക്കാനാവാത്തതെന്നാണ് ബിജെപിയുടെ വിശദീകരണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ
മണ്ഡലത്തിലൂടെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിഞ്ഞതോടെ സിപിഐഎം
പ്രവര്‍ത്തകര്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. പിണറായിയിലെ
കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്.
രാവിലെ 10ന് മമ്പറത്ത് നിന്നാരംഭിച്ച
പദയാത്ര വൈകിട്ട് തലശേരിയിലാണ് സമാപിക്കുക. ബിജെപിക്ക് എതിരായ പ്രതിഷേധം
കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പദയാത്ര നടക്കുന്ന വഴികളില്‍ പൊലീസ്
ഒരുക്കിയിരുന്നത്. വൈകുന്നേരം തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന
പൊതുയോഗത്തില്‍ അമിത് ഷാ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് നേരത്തെ
നിശ്ചയിച്ചിരുന്നത്.
അമിത് ഷായുടെ ഇന്നത്തെ കേരളാ സന്ദര്‍ശനം റദ്ദാക്കിയത്
ഡല്‍ഹിയിലെ തിരക്ക് മൂലമാണെന്ന് കുമ്മനം രാജശേഖരന് വ്യക്തമാക്കി.