Image

മാരുതിസുസുക്കിയുടെ മനേസര്‍ എഞ്ചിന്‍ നിര്‍മ്മാണപ്ലാന്റില്‍ പുലി

Published on 05 October, 2017
 മാരുതിസുസുക്കിയുടെ മനേസര്‍   എഞ്ചിന്‍ നിര്‍മ്മാണപ്ലാന്റില്‍ പുലി

ഗുരുഗ്രാം: മാരുതി സുസുക്കിയുടെ എഞ്ചിന്‍ നിര്‍മാണ പ്ലാന്റില്‍ പുലി. ഇന്ന്‌ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ മനേസറില്‍ സ്ഥിതി ചെയ്യുന്ന മാരുതി സുസൂക്കിയിടെ എഞ്ചിന്‍ നിര്‍മാണ പ്ലാന്റില്‍ പുലിയെ കണ്ടെത്തിയത്‌. സെക്യൂരിറ്റി ജീവനക്കാരനാണ്‌ പുലിയെ ആദ്യം കണ്ടത്‌.

ജീവനക്കാര്‍ അറിയിച്ചത്‌ അനുസരിച്ച്‌ പോലീസും വനം വന്യജീവി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുലിയ്‌ക്കായുള്ള തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. പ്ലാന്റില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടാന്‍ ശ്രമിക്കുന്നത്‌.

പുലിയുടെ ആക്രമണം ഭയന്ന്‌ താല്‍ക്കാലികമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പുലിയെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക