Image

സിറോ മലബാര്‍ നാഷണല്‍ ഇയര്‍ ഓഫ് യൂത്ത് സമ്മിറ്റ് ഡിസംബര്‍ 28-31

ബ്രിജിറ്റ് ജോര്‍ജ് Published on 05 October, 2017
സിറോ മലബാര്‍ നാഷണല്‍ ഇയര്‍ ഓഫ് യൂത്ത് സമ്മിറ്റ് ഡിസംബര്‍ 28-31
ഷിക്കാഗോ: സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളില്‍നിന്നും 18 വയസ്സിനുമേലില്‍ പ്രായമായ എല്ലാ യുവജനങ്ങള്‍ക്കുംവേണ്ടി ഒരു നാഷണല്‍ യൂത്ത് സമ്മിറ്റ് ഡിസംബര്‍ 28, 29, 30, 31 തീയതികളില്‍ ഹൂസ്റ്റണില്‍ നടത്തുന്നു. വൈറ്റ് ഹാള്‍ ഷെരറ്റണ്‍ ഹോട്ടലില്‍ ആയിരിക്കും മൂന്നു ദിനരാത്രങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടികള്‍ നടക്കുന്നത്.

അമേരിക്കയില്‍ പലയിടങ്ങളിലുമായി 2017 ഇയര്‍ ഓഫ് യൂത്തിനോടനുബന്ധിച്ചു നടന്ന പരിപാടികളുടെ വിജയപരിസമാപ്തിയായാണ് യൂത്തിന്റെ ഈ സംഗമം. യൂത്തിനെ സംബന്ധിക്കുന്ന മറ്റു പല വിഷയങ്ങള്‍ക്കും പുറമെ ഈകാലയളവില്‍ യുവജനങ്ങള്‍ നേരിടുന്ന ചെറുതും വലുതുമായ പലതരം വെല്ലുവിളികളും അതിനെ എങ്ങനെ വിജയകരമായി തരണം ചെയ്യാം എന്നതിനെയും കുറിച്ച് പല വിദഗ്ധരുടെയും പ്രഭാഷണങ്ങളും ചര്‍ച്ചകളും ഓരോദിവസവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സിറോ മലബാര്‍ യുവജനങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ സംഗമത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ട വെബ് സൈറ്റ് അഡ്രസ്സ്: https://stthomasdya.org/index.php/nyoys-national-year-youth-summit/. രൂപതാ ഫാമിലി അപോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരി, ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഓക്‌സിലറി ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 15 പേരോളം ഇതിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു.  
സിറോ മലബാര്‍ നാഷണല്‍ ഇയര്‍ ഓഫ് യൂത്ത് സമ്മിറ്റ് ഡിസംബര്‍ 28-31സിറോ മലബാര്‍ നാഷണല്‍ ഇയര്‍ ഓഫ് യൂത്ത് സമ്മിറ്റ് ഡിസംബര്‍ 28-31
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക