Image

മതേതരത്വം തകര്‍ക്കുന്നവരുമായി ഒരുവിധ കൂട്ടുകെട്ടുമില്ലെന്ന് കെ.എം.മാണി

Published on 05 October, 2017
മതേതരത്വം തകര്‍ക്കുന്നവരുമായി ഒരുവിധ കൂട്ടുകെട്ടുമില്ലെന്ന്  കെ.എം.മാണി
കോഴിക്കോട്: മതേതരത്വം തകര്‍ക്കുന്നവരുമായി ഒരുവിധ കൂട്ടുകെട്ടുമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും പിണറായിയും ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ഒരേസ്വരത്തില്‍ എതിര്‍ക്കുകയാണെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തനിക്ക് അത്തരം നിഷേധാത്മക നിലപാടില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്? ഭരണകാലത്ത് പെട്രോള്‍വില വര്‍ധിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് നല്‍കി അധികവരുമാനം വേണ്ടെന്നു വെച്ചിട്ടുണ്ട്.

നികുതികള്‍ ഏകീകരിച്ച് ജി.എസ്.ടി നിലവില്‍വന്നപ്പോള്‍ വില വര്‍ധിക്കുന്നത് വിരോധാഭാസമാണ്.

യു.ഡി.എഫില്‍നിന്ന് ആരെയും ഇറക്കിവിട്ടിട്ടില്ലെന്നും യു.ഡി.എഫിലേക്ക് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് തിരിച്ചുവരണോ എന്ന കാര്യം അവരാണ് തീരുമാനിക്കേണ്ടതെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിവിഭാഗത്തിന് യു.ഡി.എഫില്‍ തിരിച്ചെത്തുന്നതിന് തടസ്സങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക