Image

മോസസ് വര്‍ഗീസ് ന്യു യോര്‍ക്കില്‍ നിര്യാതനായി

ബിജു ചെറിയാന്‍ Published on 05 October, 2017
മോസസ് വര്‍ഗീസ്  ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുന്ന മാവേലിക്കര ഷാരോണ്‍ വില്ലയില്‍ മോസസ് വര്‍ഗീസ് ഒക്‌റ്റോബര്‍ 4 ബുധനാഴ്ച ന്യു യോര്‍ക്കില്‍ നിര്യാതനായി.

 പതിവ് വൈദ്യപരിശോധനക്ക് എത്തിയപ്പോള്‍ പെട്ടെന്നു ഹ്രുദയാഘാതമുണ്ടാവുകയായിരുന്നു. പിറ്റേന്നു നാട്ടിലേക്കു ഹ്രസ്വ സന്ദര്‍ശനത്തിനു പോകാനിരിക്കുകയായിരുന്നു. അമേരിക്കയില്‍ ഇമ്മിഗ്രന്റായി എത്തിയത് 1978-ല്‍ ആണ്.

ഭാര്യ സീ വ്യൂ ഹോസ്പിറ്റല്‍ റിട്ട. നഴ്‌സ് ശോശാമ്മ മോസസ്. മക്കള്‍: അലന്‍, അനിത. മരുമക്കള്‍: സ്വപന, റിജോയിസ്.

റയന്‍, സോണിയ, ഇവാന്‍, ഡൈലന്‍, ജെയ്ഡന്‍ എന്നിവരാണു കൊച്ചു മക്കള്‍.ലില്ലി, മോളി, വത്സ, പ്രകാശ്, പ്രസാദ്, ജോര്‍ജ്, ജോയി, സൂസി എന്നിവര്‍ സഹോദരരാണ്.

പൊതുദര്‍ശനം: ഒക്ടോ. 6 വെള്ളി: 5 മുതല്‍. സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം.

സംസ്‌കാര ശുശ്രൂഷ ശനിയാഴ്ചരാവിലെ 9:30-നു
വിവരങ്ങള്‍ക്ക്: ബാബു ഫിലിപ്പ് (347) 200-2465

സ്‌കറിയ ഉമ്മന്‍-908-875-3563
റെജി വര്‍ഗീസ് (646) 708-6070

വാര്‍ത്ത ബിജു ചെറിയാന്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക