Image

ജെറ്റ് എയര്‍വെയ്‌സിലും ശമ്പളം വൈകുന്നു

Published on 08 March, 2012
ജെറ്റ് എയര്‍വെയ്‌സിലും ശമ്പളം വൈകുന്നു
മുംബൈ: വ്യോമയാന രംഗത്തെ പ്രതിസന്ധി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സിലും പ്രകടമായി. കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയില്‍ ജീവനക്കാരുടെ ശമ്പളം വൈകുകയാണ്. ഇതെത്തുടര്‍ന്ന് മുതിര്‍ന്ന പൈലറ്റുമാര്‍ ജെറ്റ് എയര്‍വെയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയലിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. 

ഗോയലിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തിയ പൈലറ്റുമാര്‍ ശമ്പളം സമയബന്ധിതമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. 

ശമ്പളം ഇനിയും വൈകിയാല്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം നടത്താന്‍ ജീവനക്കാര്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. 

ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസക്കാലയളവില്‍ കമ്പനിയുടെ നഷ്ടം 101.22 കോടിയാണ്. ഇതുവരെയുള്ള വായ്പാ ബാധ്യത 14,079 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക