Image

ലാന സാഹിത്യസമ്മേളനത്തിന് മലയാളമണ്ണില്‍ നിന്നും പ്രശസ്തര്‍ എത്തുന്നു

Published on 05 October, 2017
ലാന സാഹിത്യസമ്മേളനത്തിന് മലയാളമണ്ണില്‍ നിന്നും പ്രശസ്തര്‍ എത്തുന്നു
മലയാളഭാഷയുടെ കരുത്തുമായി പ്രശസ്ത സാഹിത്യകാരി പി. വത്സല എത്തുന്നു.

കുങ്കുമം അവാര്‍ഡിലൂടെ മലയാളസാഹിത്യത്തിലേക്ക് ആദിവാസികളുടെ പ്രശ്‌നങ്ങളുമായി നെല്ല് എന്ന നോവലിലൂടെ കടന്നുവന്നു. പി. വത്സല നല്ലൊരു ആക്ടിവിസ്റ്റു കൂടിയാണ്. നിരവധി കഥകളും നോവലുകളും മലയാളഭാഷയ്ക്ക് സമ്മാനിച്ച് വത്സല ഇപ്പോഴും സര്‍ഗ്ഗാത്മകപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നു.

പി.വത്സലയ്ക്ക് ലഭിച്ച പുരസ്കാരങ്ങള്‍:
1. നെല്ല് കുങ്കുമം അവാര്‍ഡ്
2. നിഴലുറങ്ങാത്ത വഴികള്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്
3. പങ്കരു പുഷ്പത്തിന്റെ തേന്‍ കഥാ അവാര്‍ഡ് ന്യൂഡല്‍ഹി
4.ചാവേര്‍ സി.എച്ച്. മുഹമ്മദ്‌കോയ അവാര്‍ഡ്
5.വിലാപം രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്, സുജാത അവാര്‍ഡ്
6.പുലിക്കുട്ടന്‍ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ അവാര്‍ഡ്
7.ആരണ്യകം അബുദാബി ശക്തി അവാര്‍ഡ്
8. സമഗ്രസാഹിത്യസംഭാവന പത്മപ്രഭാപുരസ്കാരം

കൂടാതെ ലളിതാംബിക അന്തര്‍ജ്ജനം പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, ബാലസാഹിത്യപുരസ്്കാരം, എസ്.പി.സി.എസ്. അക്ഷരഅവാര്‍ഡ്, ഒ.ചന്തുമേനോന്‍ അവാര്‍ഡ്, മയില്‍പ്പീലി അവാര്‍ഡ്, സമഗ്രസംഭാവന കേരളസാഹിത്യ അക്കാദമി അവാര്‍ഡ്.
സാഹിത്യ അക്കാദമി ചെയര്‍പേഴ്‌സനും ആയിരുന്നു

*******

നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.പി.എഫ്. മാത്യൂസിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകാരന്‍ എന്നീ നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളും പുരസ്കാരങ്ങളും:

2010ല്‍ നാഷ്ണല്‍ ഫിലിം അവാര്‍ഡ് ഏറ്റവും മികച്ച തിരക്കഥ(കുട്ടിസ്രാങ്ക്)
1991ല്‍ കേരളസ്‌റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഏറ്റവും മികച്ച തിരക്കഥ(ശരറാന്തല്‍)
1993ല്‍ കേരളസ്‌റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഏറ്റവും മികച്ച തിരക്കഥ (മിഖായേലിന്റെ സന്തതികള്‍)
1993ല്‍ നാഷ്ണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഇന്‍ഡ്യ െ്രെപസ് അവാര്‍ഡ്മികച്ച തിരക്കഥ (നാട്ടുകാര്യം)
1996ല്‍ എസ്.ബി.ടിയുടെ നോവല്‍ അവാര്‍ഡ് (ചാവുനിലം)
1999ല്‍ കെ.സി.ബി.സിയുടെ യുവപുരസ്കാരം സാഹിത്യത്തിനുള്ള സമഗ്ര സംഭാവന.

റിലീസായ മാത്യൂസിന്റെ സിനിമകള്‍:
പുത്രന്‍, തന്ത്രം, കുട്ടിസ്രാങ്ക്
ഇപ്പോള്‍ ലിജോ പെല്ലിശ്ശേരിയുടെ പുതിയ സിനിമ(ഈ.മ.യൗ) ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നു.
ലാന സാഹിത്യസമ്മേളനത്തിന് മലയാളമണ്ണില്‍ നിന്നും പ്രശസ്തര്‍ എത്തുന്നുലാന സാഹിത്യസമ്മേളനത്തിന് മലയാളമണ്ണില്‍ നിന്നും പ്രശസ്തര്‍ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക