ചെന്നൈ: ആലപ്പുഴയില്‍ കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിലെ നാവികനെ അറസ്റ്റുചെയ്തു. പ്രഭുദയ കപ്പലിലെ നാവികനായ മയൂര്‍ വീരേന്ദ്രകുമാറിനെയാണ് എറണാകുളം റേഞ്ച് ഐജി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ചെന്നൈ മറൈന്‍ പോലീസും കേരളാപോലീസിനെ സഹായിക്കാന്‍ എത്തിയിരുന്നു. ഇതിനിടെ കപ്പലില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മലയാളി ഓഫീസര്‍ പ്രശോഭ് സുഗതനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.