Image

ആനയും, അന്ധന്മാരും, പിന്നെ ഞാനും! (കവിത : ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 06 October, 2017
ആനയും, അന്ധന്മാരും, പിന്നെ ഞാനും! (കവിത : ജയന്‍ വര്‍ഗീസ്)
ഒന്നാമന്‍:
ആനയാ, നാണയാ 
നാണയാ, ണാനയീ
തൂണിനേ, പ്പോലെയിരിക്കും?

രണ്ടാമന്‍:
ആനയ, ല്ലാനയ 
ല്ലാനയ,  ല്ലാനയീ
ചേല് മുറം പോലിരിക്കും?

മൂന്നാമന്‍:
ആരു പറഞ്ഞാന
തൂണും മുറോമല്ല,
ചാലേ, യുരുണ്ടോരു കോല് ?

നാലാമന്‍:
തൂണും, മുറോമല്ല,
കോലല്ല, യാനയോ 
രാടുന്ന കേവലം ചൂല്?

ആളനക്കം കേ
ട്ടടുത്തവ, രെന്നോട്
ചോദിച്ചി, തിലേതാ, നാണ?

ആരെയും കൂസാതെ
താന്‍ കണ്ടൊരാനയാ
ണാനയെ, ന്നോര്‍ത്തവര്‍ നില്‍പ്പൂ!

ആരെതിര്‍ത്താലും,
തകര്‍ക്കുവാ, നായവ
രാകെ തയാറെടുക്കുന്നു!

ഓടുകയാണെന്റെ
പ്രാണനും കൊണ്ട് നാ
'ലാന'യെക്കണ്ടുപോയ്, സോറി!

ആനയും, അന്ധന്മാരും, പിന്നെ ഞാനും! (കവിത : ജയന്‍ വര്‍ഗീസ്)
Join WhatsApp News
Sudhir Panikkaveetil 2017-10-06 09:03:20
ഏഴു വായനക്കാരിലെ ഏഴു എന്ന സംഖ്യയെ വിവരിക്കാൻ താങ്കളുടെ കവിത സഹായകമായി.(4 ) അന്ധന്മാർ, അവരുടെ വ്യാഖ്യാനം കേൾക്കുന്ന അഞ്ചാമൻ (5 ) അഞ്ചാമന്റെ വ്യാഖ്യാനം അംഗീകാരിക്കാത്ത നാല് അന്ധന്മാർ ഒരുമിച്ച് (6 ) ഇതെല്ലാം കേട്ട് നിൽക്കേണ്ടി വരുന്ന പാവം ആന (7 )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക