Image

ഗാന്ധിവധത്തില്‍പുനരന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജി

Published on 06 October, 2017
ഗാന്ധിവധത്തില്‍പുനരന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജി

ന്യൂദല്‍ഹി: ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി. ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കോടതി അമിക്കസ്‌ ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്ദര്‍ സരണിനെയാണ്‌ കോടതി അമിക്കസ്‌ ക്യൂറിയായി നിയമിച്ചത്‌. മുംബൈ സ്വദേശിയും അഭിനവ്‌ഭാരത്‌ പ്രവര്‍ത്തകനുമായ ഡോ. പങ്കജ്‌ഫട്‌നിസാണ്‌ ആവശ്യം ഉന്നയിച്ച്‌ കോടതിയെ സമീപിച്ചത്‌.

മഹാത്മാ ഗാന്ധിയെ വധിച്ചത്‌ ഗോഡ്‌സെയല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നുമാണ്‌ ഹര്‍ജിയില്‍ പറയുന്നത്‌. ഗാന്ധിജിക്ക്‌ മരണസമയത്ത്‌ നാലു വെടിയേറ്റിരുന്നെന്നും ഗോഡ്‌സെ ഉതിര്‍ത്ത മൂന്നു വെടിയുണ്ടകള്‍ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ്‌ ഗാന്ധിജിയുടെ ജീവനെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

 ഈ വെടിയുതിര്‍ത്തത്‌ആരാണെന്ന്‌അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ്‌ഹര്‍ജി.നേരത്തെ, ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക