Image

ദോക്ക്‌ലാമില്‍ വീണ്ടും ചൈനയുടെ റോഡ്‌ നിര്‍മ്മാണം

Published on 06 October, 2017
ദോക്ക്‌ലാമില്‍  വീണ്ടും ചൈനയുടെ റോഡ്‌ നിര്‍മ്മാണം


ന്യൂദല്‍ഹി: ദോക്ക്‌ലാമില്‍ അഞ്ഞൂറ്‌ സൈനീകരുടെ നേതൃത്വത്തില്‍ ചൈന വീണ്ടും റോഡുനിര്‍മ്മാണം ആരംഭിച്ചു. ഇന്ത്യയും ചൈനയും മുമ്പ്‌ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രദേശത്തിന്‌ പത്ത്‌ കിലോമീറ്റര്‍ അകലെയാണ്‌ വീണ്ടും റോഡ്‌ നിര്‍മ്മാണം ആരംഭിച്ചത്‌.

ഈ പ്രദേശം ഭൂട്ടാന്റെതാണെന്നാണ്‌ അവര്‍ പറയുന്നത്‌ എന്നാല്‍ ഇത്‌ സമ്മതിക്കാന്‍ ചൈന തയ്യാറല്ല. പ്രദേശത്തിലൂടെ മുമ്പ്‌ ചൈനയുടെ സൈന്യമായ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) റോഡ്‌ നിര്‍മിച്ചത്‌ ഇന്ത്യന്‍ സൈന്യം തടഞ്ഞതോടെയാണ്‌ സംഘര്‍ഷം ഉടലെടുത്തിരുന്നത്‌.

തുടര്‍ന്ന്‌ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ഇരു വിഭാഗങ്ങളും സൈന്യത്തെ പിന്‍ വലിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ സംഘര്‍ഷം അവസാനിപ്പിച്ച്‌ ഒരു മാസം തികയുന്നതിന്‌ മുമ്പ്‌ ചൈന വീണ്ടും റോഡ്‌ നിര്‍മ്മാണം പുനരാരംഭിക്കുകയാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക