Image

ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ ഫുഡ് ഫെസ്റ്റിവെല്‍ നടത്തി

ജോര്‍ജ് ജോണ്‍ Published on 06 October, 2017
ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ ഫുഡ് ഫെസ്റ്റിവെല്‍ നടത്തി
ബെര്‍ലിന്‍: ബെര്‍ലിനിലെ ഇന്ത്യന്‍ എംബസി ഇന്ത്യാ ഫുഡ് ഫെസ്റ്റിവെല്‍ നടത്തി. ഇന്ത്യാ അറ്റ് 71 എന്ന വിഷയ പരമ്പരയുടെ  ഭാഗമായിട്ടാണ് ഈ ഭക്ഷ്യമേള ഒക്‌ടോബര്‍ ഒന്നിന് നടത്തിയത്. ഇന്ത്യന്‍ അംബാസിഡര്‍ ശ്രീമതി മുക്ത ദത്ത ടോമര്‍ ഭക്ഷണം വിളമ്പി മേള എംബസി കോണ്‍ഫ്രന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു. ഏതാണ്ട് ആയരത്തോളം ജര്‍മന്‍കാരും, മറ്റ് രാജ്യക്കാരും, ഇന്ത്യന്‍ ഡയസ്‌പോരായും ഈ മേളയില്‍ പങ്കെടുത്തു.

ഇന്ത്യയിലെ പതിന്നാല് സംസ്ഥാനങ്ങളുടെ ഫുഡ് സ്റ്റാളുകള്‍ അവരവരുടെ തനതായ ഭക്ഷണസാധനങ്ങളുമായി ഭക്ഷ്യമേളയില്‍ സജീവമായി പങ്കെടുത്തു. ഇതില്‍ രാജസ്ഥാന്‍, കേരളം, ഗോവാ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഫുഡ് സ്റ്റാളുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിന്റെ ടീ സ്റ്റാള്‍ (കേരളത്തിലെ ചായക്കട) ചായയും, വടകളും, പഴം പൊരിയുമായി കൂടുതല്‍ പേരെ ആകര്‍ഷിച്ചു.

ഭക്ഷ്യമേള നടക്കുന്നതിനടയില്‍ ഇന്ത്യന്‍ കലാസാംസ്‌കാരിക പരിപാടികള്‍ കോണ്‍ഫ്രന്‍സ് ഹാളിന്റെ സ്‌റ്റേജില്‍ അരങ്ങേറി. ഭരതനാട്യം, കുച്ചിപ്പൊടി, ക്ലാസിക്കല്‍ ഡാന്‍സുകള്‍ എന്നിവ മേളയില്‍ പങ്കെടുത്തവരെ ആനന്ദഭരിതരാക്കി. ഇന്ത്യാ അറ്റ് 71 എന്ന വിഷയ പരമ്പരയുടെ ഭാഗമായി മറ്റ് പരിപാടികളും സംഘടിപ്പിക്കുമെന്ന് എംബസി വ്യക്തമാക്കി.

ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ ഫുഡ് ഫെസ്റ്റിവെല്‍ നടത്തിഇന്ത്യന്‍ എംബസി ബെര്‍ലിന്‍ ഫുഡ് ഫെസ്റ്റിവെല്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക