Image

വധശിക്ഷയ്‌ക്ക്‌ തൂക്കുകയര്‍ സംവിധാനം മാറ്റിക്കൂടെയെന്ന്‌ സുപ്രീം കോടതി

Published on 06 October, 2017
വധശിക്ഷയ്‌ക്ക്‌ തൂക്കുകയര്‍  സംവിധാനം മാറ്റിക്കൂടെയെന്ന്‌ സുപ്രീം കോടതി
ന്യൂ ഡല്‍ഹി: തടവുകാര്‍ക്ക്‌ വധശിക്ഷയ്‌ക്ക്‌ തൂക്കുകയര്‍ ഒരുക്കുന്ന സംവിധാനം മാറ്റിക്കൂടെയെന്ന്‌ സുപ്രീം കോടതി. തൂക്കിക്കൊല അവസാനിപ്പിച്ച്‌ മറ്റ്‌ മാര്‍ഗങ്ങള്‍ തേടികൂടെയെന്നാണ്‌ സുപ്രീം കോടതി ഗവണ്‍മെന്റിനോട്‌ ചോദിച്ചത്‌. 

തൂക്കി കൊല ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ്‌ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്‌ നോട്ടീസ്‌ അയച്ചത്‌.

കുറ്റവാളികള്‍ സമാധാനത്തില്‍ വേണം മരിക്കാന്‍, അല്ലാതെ വേദനയോടെയാകരുത്‌. ഒരു മനുഷ്യന്‌ മാന്യമായ മരണമാണ്‌ വേണ്ടതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 

തൂക്കികൊല കാലാഹരണപ്പെട്ട ശിക്ഷാരീതിയാണെന്നും വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെടുന്ന പ്രതികള്‍ക്ക്‌ വേദനയില്ലാതെ മരിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട്‌ അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ സുപ്രീം കോടതിയുടെ നിരീക്ഷണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക