Image

സമാധാനത്തിനുള്ള നൊബേല്‍ ആണവ വിരുദ്ധ കൂട്ടായ്‌മയ്‌ക്ക്‌

Published on 06 October, 2017
സമാധാനത്തിനുള്ള നൊബേല്‍ ആണവ വിരുദ്ധ കൂട്ടായ്‌മയ്‌ക്ക്‌

സ്‌റ്റോക്‌ ഹോം : ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഐസിഎഎന്‍ എന്ന സംഘടനക്ക്‌. ആണവ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ ഐസിഎഎന്‍(ഇന്റര്‍നാഷണല്‍ ക്യാംപെയിന്‍ റ്റു അബോളിഷ്‌ ന്യൂക്ലിയര്‍ വെപ്പണ്‍സ്‌). 100ല്‍ അധികം രാജ്യങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനമുണ്ട്‌. വിവിധ സര്‍ക്കാരിതര സംഘടനകളുടെ കൂട്ടായ്‌മയാണ്‌ ഐഎസ്‌എഎന്‍.

ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ സംഘടന നിര്‍ണായക പങ്ക്‌ വഹിച്ചു. 300 നോമിനേഷനുകളില്‍ നിന്നാണ്‌ നൊബേല്‍ സമിതി പുരസ്‌കാര ജേതാവിനെ തിരഞ്ഞടുത്തത്‌. മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്‌ സംഘടനയെ നൊബേല്‍ പുരസ്‌കാരത്തിന്‌ അര്‍ഹരാക്കിയത്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക