Image

ഷെയ്‌ന്‍ നിഗം നായകനായി 'ഈട'യുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 06 October, 2017
ഷെയ്‌ന്‍ നിഗം നായകനായി  'ഈട'യുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

യുവനിരയില്‍ തനതായ അഭിനയ ശൈലികൊണ്ട്‌ ശ്രദ്ധേയനായ നടനാണ്‌ ഷെയ്‌ന്‍ നിഗം. ഷെയ്‌ന്‍ നിഗത്തിനെ നായകനാക്കി ബി അജിത്ത്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്‌ 'ഈടെ'. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത്‌ വിട്ടു. പ്രണയ ചിത്രം എന്ന പ്രതീതിയാണ്‌ പോസ്റ്റര്‍ നല്‍കുന്നത്‌.

തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നിമിഷ സജയന്‍ ആണ്‌ ഈടയില്‍ നായിക. സുരഭി ലക്ഷ്‌മി, പി ബാലചന്ദ്രന്‍, അലന്‍സിയര്‍, മണികണ്‌ഠന്‍ ആചാരി, സുധി കോപ്പ, സുജിത്‌ ശങ്കര്‍ എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യും.

എഡിറ്ററായ അജിത്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്‌ ഈടെ. ചിത്രത്തിന്റെ തിരക്കഥയും അജിത്‌ കുമാറിന്റേത്‌ തന്നെയാണ്‌. സുധീഷ്‌ പപ്പുവാണ്‌ ക്യമാറ. രാജീവ്‌ രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ്‌ ഫേസ്‌ വണ്ണിന്റെ ബാനറില്‍ ഡെല്‍റ്റ സ്റ്റുഡിയോ ചിത്രം നിര്‍മിക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക