Image

ഗുരുഗ്രാം മാരുതി പ്ലാന്‍റില്‍ കയറിയ പുള്ളിപ്പുലിയെ പിടിച്ചു

Published on 06 October, 2017
ഗുരുഗ്രാം മാരുതി പ്ലാന്‍റില്‍ കയറിയ പുള്ളിപ്പുലിയെ  പിടിച്ചു


ഗുരുഗ്രാം: കഴിഞ്ഞ 33 മണിക്കൂറായി ഗുരുഗ്രാമിനെ മുള്‍മുനയില്‍ നിര്‍ത്തിയ പുള്ളിപ്പുലിയെ ഒടുവില്‍ മയക്കുവെടി വച്ച്‌ കീഴ്‌പ്പെടുത്തി. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ ഹരിയാനയിലെ മനേസറില്‍ പ്രവര്‍ത്തിക്കുന്ന മാരുതിയുടെ പ്ലാന്‍റില്‍ പുള്ളിപ്പുലിയെ കാണുന്നത്‌. പുലി എങ്ങനെ പ്ലാന്‍റില്‍ കടന്നുവെന്ന്‌ വ്യക്തമല്ല. പുലിയുടെ സാന്നിധ്യം മനസിലാക്കിയതോടെ പോലീസും വനംവകുപ്പും ചേര്‍ന്ന്‌ പ്ലാന്‍റ്‌ അടച്ചു. പിന്നീട്‌ പുലിയെ പിടിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ മയക്കുവെടി വയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വെടിയേറ്റ്‌ മയങ്ങിയ പുലിയെ നിരീക്ഷിച്ച ശേഷം വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന്‌ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പുലിയെ ഉള്‍വനത്തില്‍ എത്തിച്ച്‌ തുറന്നുവിടും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക