Image

ജീവിതം നടനവിസ്മയമാക്കിയ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 06 October, 2017
ജീവിതം നടനവിസ്മയമാക്കിയ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി  (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
അന്‍പത് വര്‍ഷമായി വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം ക്ഷേമാവതി ടീച്ചറോട് ഇന്നുവരെയുള്ള ജീവിതത്തില്‍ ഏറ്റവുമധികം പ്രണയം എന്തിനോടാണെന്ന് ചോദിച്ചാല്‍ നൃത്തത്തോടും കുടുംബത്തോടും എന്നാണ് പറയുക. അരങ്ങിലും കളരിയിലും അരനൂറ്റാണ്ട് സാര്‍ഥകമായി പൂര്‍ത്തിയാക്കിയതിന്റെ ധന്യതയിലാണ് സാംസ്കാരിക കേരളത്തിന്റെ രംഗൈശ്വര്യമായ ഈ വിശ്വപ്രശസ്തനര്‍ത്തകി.നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി. പതിനൊന്നാം വയസില്‍ കലാമണ്ഡലത്തില്‍ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതിയുടെ കലാജീവിതത്തിലെ വഴിത്തിരിവ്. തോട്ടശ്ശേരി ചിന്നമ്മു അമ്മയും കലാമണ്ഡലം സത്യഭാമയുമാണ് ക്ഷേമാവതിയുടെ ആദ്യകാല ഗുരുക്കന്മാര്‍ .കലാമണ്ഡലത്തിലെ അഞ്ചുവര്‍ഷപഠന കാലം അവരിലെ നര്‍ത്തകിയെ വാര്‍ത്തെടുക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. അതിനുശേഷം പ്രമുഖരായ അനേകം ഗുരുക്കളില്‍ നിന്നും ക്ഷേമാവതി വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ അവര്‍ നൃത്തം അവതരിപ്പിച്ചു.1948 ജൂണ്‍ 10ന് സുകുമാരന്‍കാര്‍ത്ത്യായനി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെ മകളായി ജനിച്ച ക്ഷേമാവതി ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും പേരെടുത്ത ഒരു നര്‍ത്തകി കൂടിയാണ്.പതിനൊന്നാം വയസില്‍ കലാമണ്ഡലത്തില്‍ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതി ടീച്ചറുടെ കലാജീവിതത്തിലെ വഴിത്തിരിവ്. കലാമണ്ഡലത്തിലെ അഞ്ചുവര്‍ഷപഠന കാലം അവരിലെ നര്‍ത്തകിയെ വാര്‍ത്തെടുക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. അതിനുശേഷം പ്രമുഖരായ അനേകം ഗുരുക്കളില്‍ നിന്നും ക്ഷേമാവതി വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ അവര്‍ നൃത്തം അവതരിപ്പിച്ചു.മോഹിനിയാട്ടത്തെ ജനകീയമാക്കുന്നതില്‍ ക്ഷേമാവതി ടീച്ചര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

പാരമ്പര്യത്തിലൂന്നിയ പരീക്ഷണങ്ങളാണ് ഇന്ന് മോഹിനിയാട്ടത്തില്‍ നടന്നുവരുന്നതിന്നു ടീച്ചര്‍ പലയിടങ്ങളിലും പറഞ്ഞ കേട്ടിട്ടുണ്ട് .പെട്ടെന്നൊരു വിപ്ലവം സൃഷ്ടിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങളല്ല. ഓരോ കാലഘട്ടത്തിനനുസരിച്ചും പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്. തിരക്കേറിയ ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ആളുകളിലുണ്ടായ ചിന്താഗതികള്‍ എല്ലാ മേഖലകളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ ഒരു ചലനം എന്തുകൊണ്ട് മോഹിനിയാട്ടത്തിലും വന്നുകൂടാ? മോഹിനിയാട്ടം പോലുള്ള ക്ലാസിക് കലകളുടെ ആസ്വാദകരുടെ എണ്ണം ഇന്ന് പരിമിതമാണ്. ഒരു ചെറിയ സമൂഹം മാത്രമാണ് ഇന്ന് ഇത്തരം കലകളെ ആസ്വദിക്കുന്നത്. ആ ആസ്വാദകസമൂഹത്തെ തുടര്‍ന്നും നിലനിര്‍ത്തിക്കൊണ്ട് വരണമെങ്കില്‍ പാരമ്പര്യം നഷ്ടപ്പെടുത്താതെ അതില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തി മോഹിനിയാട്ടത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടിയിരിക്കുന്നു. ആ ശ്രമങ്ങളാണ് ഇന്ന് ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നതും. പക്ഷേ, അതെല്ലാം ഒരു പരിധി വരെ മാത്രമേ സാധ്യമാകൂ . ഇതു പോലെയുള്ള പരീക്ഷണങ്ങള്‍ മറ്റെല്ലാ കലകളിലും ഇന്ന് നടന്നുവരുന്നുണ്ട്. ഒരുപക്ഷേ, മോഹിനിയാട്ടം മാത്രമായിരിക്കാം അഹ്ര വേഗത്തില്‍ മുന്നോട്ട് പോകാത്തത് എന്ന് ടീച്ചര്‍ വിലയിരുത്തുന്നു.

7980കളിലാണ് ടീച്ചര്‍ മോഹിനിയാട്ടത്തിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1975ല്‍ സംഗീതനാടക അക്കാദമി ഭരതനാട്യത്തിനു അവാര്‍ഡ് നല്‍കി ആദരിച്ചു. 93ല്‍ മോഹിനിയാട്ടത്തിന് കലാമണ്ഡലം അവാര്‍ഡ് ,99 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി, 2008ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യ പുരസ്കാരം.ജീവിതത്തില്‍ നമുക്ക് അനുഭവിക്കാന്‍ ഭാഗ്യമുള്ളതൊക്കെ അതാതു സമയത്ത് നമ്മെ തേടിയെത്തും എന്നാണ് ടീച്ചര്‍ വിശ്വസിക്കുന്നത്. നൃത്തരംഗത്തെ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് ഭാരതസര്‍ക്കാര്‍ 2011ല്‍ടീച്ചര്‍ക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. അന്തരിച്ച പ്രശസ്തസംവിധായകന്‍ പവിത്രന്‍ ആണ് ക്ഷേമാവതിയുടെ ഭര്‍ത്താവ്.ചലച്ചിത്ര നടി ഇവ പവിത്രന്‍,ലക്ഷ്മി എന്നിവരാണ് മക്കള്‍.ബാല്യത്തിന്റെ ലാളിത്യം നിറഞ്ഞ ഒരു മോഹത്തില്‍ നിന്നാണ് പത്മശ്രീ കലാമണ്ഡലം ക്ഷേമവതി നൃത്തോപാസനയുടെ വിശാല ലോകത്തിലേക്ക് യാത്ര തുടങ്ങിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനിച്ച കുട്ടിക്ക് നൃത്തം അത്രമാത്രം പ്രിയപ്പെട്ടതായിരുന്നു. ഇന്ന് വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നര്‍ത്തകി. മോഹിനായാട്ടത്തിന് സ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതം.അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഈ അതുല്യ പ്രതിഭയ്ക്ക് അമേരിക്കന്‍ മണ്ണിലേക്ക് നമുക്ക് സ്വാഗതം ചെയ്യാം .

കൂടുതല്‍ വിവരങ്ങള്‍ക്കു ഭൈരവി നെടുങ്ങാടി (408 ) 823 3948 , സുനന്ദ നായര്‍ ( 504 )914 6990 .
ജീവിതം നടനവിസ്മയമാക്കിയ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി  (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക