Image

അമേരിക്കയെ നടുക്കിയ ലാസ് വേഗസ് വെടിവയ്പ്പിന്റെ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 06 October, 2017
അമേരിക്കയെ നടുക്കിയ ലാസ് വേഗസ് വെടിവയ്പ്പിന്റെ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിയിലെ, പ്രത്യേകിച്ച് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വാര്‍ത്തകള്‍, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോര്‍ക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വര്‍ക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തില്‍ 8 മണിക്കും (ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, അമേരിക്കയെ നടുക്കിയ ലാസ് വേഗസ് വെടി വെയ്പ്പിനെ കുറിച്ച് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്. ഇങ്ങനെയുള്ള അനിഷ്ട സംഭവങ്ങളും, പുതുക്കിയ വിസ നിയമങ്ങളും, അമേരിക്കയിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഒപ്പം ന്യൂയോര്‍ക്കില്‍ വച്ചു നടന്ന ഫോമാ വുമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍, അവയവദാനത്തിന്റെ അനിവാര്യതയും, പുതിയ ശാസ്ത്ര രീതികളും പരിചയപ്പെടുത്തിയ പരിപാടിയുടെ പ്രശക്ത ഭാഗങ്ങള്‍ ലോക മലയാളികള്‍ക്കായി കാഴ്ച്ചവെക്കുന്നു.

ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായ, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷ പരിപാടികളും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍, പൂഞ്ഞാര്‍ എം.എല്‍.എ. പി.സി.ജോര്‍ജിന് നല്‍കിയ സ്വീകരണത്തിന്റെ പ്രശക്ത ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദേശ ഇന്ത്യാക്കാരുടെ സംഘടനയായ ഗോപിയോയുടെ ഈ വര്‍ഷത്തെ ലീഡര്‍ഷിപ്പ് അവാര്‍ഡ് ചിക്കാഗോയിലെ ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസിന് നല്‍കുന്നതിന്റെ വിശേഷങ്ങളും, കേരളാ കൃഷി മന്ത്രിയുമായി ജോര്‍ജ് തുമ്പയില്‍ നടത്തുന്ന പ്രത്യേക അഭിമുഖ പരിപാടിയും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക