Image

കാത്തിരിപ്പ് അവസാനിച്ചു, അജ്ഞലി മേനോന്‍ ചിത്രത്തില്‍ നസ്‌റിയ ജോയിന്‍ ചെയ്തു

Published on 06 October, 2017
കാത്തിരിപ്പ് അവസാനിച്ചു, അജ്ഞലി മേനോന്‍ ചിത്രത്തില്‍ നസ്‌റിയ ജോയിന്‍ ചെയ്തു

ഒടുവില്‍ പ്രേക്ഷകരുടെ പ്രിയതാരം നസ്‌റിയ അഭിനയത്തിലേക്ക് മടങ്ങിവരുകയാണ്. അഞ്ജലി മേനോന്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് നസ്‌റിയയുടെ മടങ്ങി വരവ്. ചിത്രത്തിന്റെ സെറ്റില്‍ നസ്‌റിയ ജോയിന്‍ ചെയ്തു കഴിഞ്ഞു എന്നാണ് വിവരം.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഏറെ ശക്തമായ കഥാപാത്രമാണ് നസ്‌റിയക്കുള്ളത് എന്നാണ് സൂചന. പാര്‍വതിയും മറ്റൊരു നായികാ വേഷത്തിലുണ്ട്.

അല്‍പ്പകാലമായി നസ്‌റിയ അഭിനയത്തിലേക്ക് തിരിച്ചുവരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച് സ്ഥിരീകരിക്കാവുന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നില്ല. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിലാണ് നസ്‌റിയ അവസാനമായി അഭിനയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക