Image

തെന്നിന്ത്യ കാത്തിരുന്ന താര വിവാഹം

Published on 06 October, 2017
തെന്നിന്ത്യ കാത്തിരുന്ന താര വിവാഹം
തെന്നിന്ത്യ കാത്തിരുന്ന വിവാഹം ഇന്ന് നടക്കും. നാഗാര്‍ജുനയുടെ മകനും നടനുമായ നാഗ ചൈതന്യയുടെയും തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത റൂത്ത് പ്രഭുവിന്റെയും വിവാഹ ആഘോഷം ഇന്ന് വൈകിട്ട് മൂന്ന് മണിക് ആരംഭിക്കും. ഗോവയില്‍ വഗേറ്റര്‍ ബീച്ചിലെ ഡബ്ല്യു ഹോട്ടലില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളില്‍ ക്രിസ്ത്യന്‍, ഹിന്ദു രീതികളില്‍ വിവാഹം നടക്കും. ഇന്ന് ഹിന്ദു രീതിയിലും നാളെ ക്രിസ്ത്യന്‍ രീതിയിലും ആണ് ചടങ്ങുകള്‍.

സ്വകാര്യമായ ചടങ്ങിലേക്ക് അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും മാത്രമാണ് ക്ഷണം. റിപ്പോര്‍ട് പ്രകാരം അതിഥികളുടെ എല്ലാ ചിലവുകളും യാത്രയും താമസവും ഉള്‍പ്പെടെ വധൂവരന്മാര്‍ വഹിക്കും. ഹൈദരാബാദ് നിന്ന് ഗോവയിലേക്ക് അതിഥികള്‍ക്ക് എത്തിച്ചേരാന്‍ പ്രേത്യേക ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തു കോടിയോളം രൂപ ചെലവിട്ടാണ് താര വിവാഹത്തിന് വേദി ഒരുങ്ങുന്നത്.

വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സാമന്തയും നാഗ ചൈതന്യയും ഒരാഴ്ചയായി ഗോവയിലുണ്ട്. വിവാഹ വിശേഷങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക