Image

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി സാമന്ത

Published on 06 October, 2017
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി സാമന്ത

തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. താരത്തിന്റെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച് വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് ഭാവി ഭര്‍തൃപിതാവും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നാഗാര്‍ജുനയാണ്.

റോണി സ്‌ക്രൂവാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. 2015ല്‍ ‘യെത്ച്ചന്‍’ എന്ന തമിഴ് സിനിമയ്ക്ക് ശേഷം ഇടവേളയെടുത്ത റോണിയുടെ തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രം. എന്നാല്‍ ചിത്രം ആര് സംവിധാനം ചെയ്യുന്നുവെന്നോ നായകന്‍ ആരെന്നോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല.

സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം ഇന്ന് നടക്കും. വിവാഹത്തിന് ശേഷം ബോളിവുഡിലേക്ക് അരങ്ങേറ്റം ഉറപ്പിക്കുകയാണ് സാമന്ത.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക