Image

മെല്‍ബണില്‍ കൗണ്‍സിലറായി മലയാളിയായ റ്റോം ജോസഫിനെ തെരഞ്ഞെടുത്തു

Published on 06 October, 2017
മെല്‍ബണില്‍ കൗണ്‍സിലറായി മലയാളിയായ റ്റോം ജോസഫിനെ തെരഞ്ഞെടുത്തു
 മെല്‍ബണ്‍ : ഓസ്‌ട്രേലിയായിലെ തദ്ദേശ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളിയെ തെരഞ്ഞെടുത്തു. വിറ്റല്‍സി കൗണ്‍സിലിലെ ആദ്യത്തെ ഇന്ത്യാക്കാരനുമാണ് പൊതുസമ്മതനായ ടോം. മെല്‍ബണിലെ വിറ്റല്‍സി കൗണ്‍സിലിലേക്കാണ് കുട്ടനാട് മഴലാടി സ്വദേശിയായ റ്റോം ജോസഫിനെ തെരഞ്ഞെടുത്തത്. 

കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വിറ്റല്‍സി നോര്‍ത്ത് വാര്‍ഡില്‍ നേരിയ വോട്ടിനു പരാജയപ്പെട്ടിരുന്നു. പൊതു സമ്മതനായ ടോം ജയിക്കുമെന്നായിരുന്നു എല്ലാവരും അന്ന് കരുതിയത്. വളരെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവര്‍ത്തനമായിരുന്നു അന്ന് നടത്തിയത്. അവിടെ ജയിച്ച ജോണ്‍ അടുത്തിടെ മരണമടഞ്ഞ ഒഴിവിലാണ് മലയാളിയായ ടോം തെരഞ്ഞെടുക്കപ്പെട്ടത്. ആ ഭാര്യ രഞ്ജിനി, മരിയ, അമീഷ്, ആണ്‍ എന്നിവരാണ് മക്കള്‍.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക