Image

യുക്മ സാംസ്‌കാരിക വേദി: സാഹിത്യമത്സരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു

Published on 06 October, 2017
യുക്മ സാംസ്‌കാരിക വേദി: സാഹിത്യമത്സരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു
ലണ്ടന്‍: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സാഹിത്യമത്സരങ്ങള്‍ക്ക് എല്ലാ യുകെ മലയാളികളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു. ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തിലെ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വേര്‍തിരിച്ചുള്ള മത്സരങ്ങള്‍ നടത്തുന്നതാണ്. സീനിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തില്‍ മാത്രമുള്ള രചനകളാണ് സമര്‍പ്പിക്കേണ്ടത്. 01/11/2017 നു പത്തു വയസില്‍ താഴെയുള്ളവരെ സബ്ജൂനിയറായും, പത്തു മുതല്‍ പത്തൊന്‍പതു വയസില്‍ താഴെയുള്ളവരെ ജൂനിയറായും പത്തൊന്‍പതു വയസും അതിനു മുകളിലുള്ളവരെ സീനിയര്‍ വിഭാഗവുമായാണ് പരിഗണിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ഒന്നോ അതിലധികമോ ഇനങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ ഒരാള്‍ ഒരിനത്തില്‍ ഒരു രചന മാത്രമേ സമര്‍പ്പിക്കാവൂ.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളര്‍ന്നു വരുന്ന കൊച്ചു കുട്ടികളില്‍ അന്തര്‍ലീനമായിട്ടുള്ള സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്ജൂനിയര്‍ വിഭാഗത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സബ്ജൂനിയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ ലേഖനം, കഥ, കവിത എന്നിവ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി നല്‍കാവുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള വിജയികള്‍ക്കു സമ്മാനങ്ങള്‍ യുക്മയോ യുക്മ സാംസ്‌കാരിക വേദിയോ സംഘടിപ്പിക്കുന്ന പ്രൗഢോജ്വലമായ സമ്മേളന വേദിയില്‍ വച്ചു നല്‍കുന്നതാണ്.

ലേഖന വിഷയം ജൂനിയേര്‍സ്

(സാമൂഹ്യമാധ്യമം ഒരു അനിവാര്യ തിന്മ)

ലേഖന വിഷയം  സീനിയേര്‍സ്

(ആധുനിക പ്രവാസി മലയാളിയുടെ വേരുകള്‍ , ഒരു പുനരന്വേഷണം)

സാഹിത്യ മത്സരങ്ങളില്‍ എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ സംരംഭം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്ഗീസ്, സാംസ്‌കാരിക വേദി കോഓര്‍ഡിനേറ്റര്‍ തന്പി ജോസ്, വൈസ് ചെയര്‍മാന്‍ സി എ ജോസഫ് , ജനറല്‍ കണ്‍വീനര്‍മാരായ മനോജ്കുമാര്‍ പിള്ള, ഡോ. സിബി വേകത്താനം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ്കുമാര്‍ പിള്ള (07960357679), ഡോ. സിബി വേകത്താനം (07903748605), ജേക്കബ് കോയിപ്പള്ളി (07402935193), മാത്യു ഡൊമിനിക് (07780927397), കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെയോ മറ്റു യുക്മ സാംസ്‌കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക