Image

ഹൃത്വിക്‌ റോഷനെ വെല്ലുവിളിച്ച്‌ കങ്കണയുടെ സഹോദരി രംഗോലി

Published on 06 October, 2017
ഹൃത്വിക്‌ റോഷനെ വെല്ലുവിളിച്ച്‌ കങ്കണയുടെ സഹോദരി രംഗോലി

ഹൃത്വിക്‌ റോഷനെ വെല്ലുവിളിച്ച്‌ കങ്കണ റാവത്തിന്റെ സഹോദരി രം#ോലി വീണ്ടും രംഗത്ത്‌. തനിക്കെതിരേ കങ്കണയും സഹദരി രംഗോലിയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിനെതിരേ കടുത്ത വാദവുമായി ഹൃത്വിക്‌ തന്നെ രംഗത്തെത്തിയിരുന്നു.

ഹൃത്വിക്കും കങ്കണണയും തമ്മില്‍ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന പ്രണയവും അതിന്റെ തകര്‍ച്ചയും പരസ്‌പരമുള്ള ആരോപണങ്ങളും നിയമപോരാട്ടങ്ങളുമെല്ലാം ബോളിവുഡില്‍ ഇപ്പോഴും ചൂടന്‍ ചര്‍ച്ചാ വിഷയമാണ്‌.

 താനും ഹൃത്വിക്കും പ്രണയത്തിലായിരുന്നുവെന്നും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും ഇമെയില്‍ സന്ദേശങ്ങളുമെല്ലാം ഹൃത്വിക്‌ പരസ്യപ്പെടുത്തി എന്നും കാണിച്ച്‌ കങ്കണ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

കങ്കണയുടെ പരാതി അന്വേഷിച്ച പോലീസ്‌ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ ആവശ്യമായ തെളിവുകള്‍കിട്ടാതെ വന്ന സാഹചര്യത്തില്‍ കേസ്‌ അന്വേഷണം അവസാനിപ്പിക്കുകയാണ്‌ ചെയ്‌തത്‌. പൊതുപരിപാടികളും അഭിമുഖങ്ങളിലും കങ്കണ ഹൃത്വിക്കിനെ കുറിച്ച്‌ നിരന്തരം സംസാരിക്കുന്നുണ്ട്‌. 

താനും കങ്കണയും തമ്മില്‍ പ്രണയമില്ലായിരുന്നുവെന്നും തങ്ങളുടേതാണെന്നു പറഞ്ഞ്‌ കങ്കണ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥമല്ലെന്നും ഹൃത്വിക്‌ കഴിഞ്ഞ ദിവസം ഫെയ്‌സ്‌ബുക്കില്‍ വ്യക്തമാക്കിയിരുന്നു. വ്യാജപ്രചരണങ്ങളെ അതിജീവിക്കാന്‍ തന്റെ മുന്‍ഭാര്യ സൂസെയ്‌ന്‍ അടക്കം തനിക്കു പിന്തുണ നല്‍കിയിരുന്നുവെന്നും ഹൃത്വിക്‌ പറഞ്ഞിരുന്നു.

 ഈ സാഹചര്യത്തിലാണ്‌ രംഗോലി വീണ്ടും കടുത്ത ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്‌. ട്വിറ്ററിലൂടെയാണ്‌ രംഗോലിയുടെ പ്രതികരണം. ഭാര്യയുടെ മൂക്കിനുതാഴെ ഒന്നിലധികം പ്രണയങ്ങളുണ്ടാക്കുന്നത്‌ അവസാനിപ്പിച്ചുകൂടെയെന്നും എന്തിനാണ്‌ നിങ്ങള്‍ ഭാര്യയുടെ പിറകിലൊളിക്കുന്നതെന്നും രംഗോലി ചോദിക്കന്നു. 

നിങ്ങളുടെ മുന്‍ഭാര്യ അവിടെ ഉണ്ടായിരുന്നുവെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌. നിങ്ങളുടെ ഒരു സുഹൃത്തുമായി അവള്‍ക്ക്‌ ബന്ധമുണ്ടായിരുന്നുവെന്ന കഥ ഞങ്ങള്‍ വായിച്ചിട്ടുണ്ട്‌. കൂടാതെ കങ്കണയുമായുള്ള ഫോട്ടോ ഫോട്ടോഷോപ്പു വഴിയാണ്‌ ചെയ്‌തതെന്നു തെളിയിക്കാമോ എന്നും ചോദിക്കുന്നു. ഏതായാലും പരസ്‌പരമുള്ള ഈ ആരോപണങ്ങള്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക