Image

ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ഭാഗവത നവാഹത്തില്‍ ഗോവിന്ദാഭിഷേകം

Published on 06 October, 2017
ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ഭാഗവത നവാഹത്തില്‍ ഗോവിന്ദാഭിഷേകം
ഡാലസ്: പശുക്കള്‍ വര്‍ധിക്കണമെങ്കില്‍ യഥേഷ്ടം പുല്ല് വേണം.പുല്ല് വളരണമെങ്കില്‍ സുലഭമായി ജലം ലഭിക്കണം. അതിന് സാധ്യമാകണമെങ്കില്‍ ഉറവറ്റാത്ത ജലശ്രോതസ്സ് ഉണ്ടായിരിക്കണം. പര്‍വ്വതങ്ങള്‍ അവിടെ പതിക്കുന്ന ജലത്തെ തടാകങ്ങളിലായി ശേഖരിച്ചു വക്കുകയും, മിതമായ അളവില്‍ സമതലങ്ങളിലേക്ക് ഒഴുക്കികൊണ്ടിരിക്കുകകയും ചെയ്യുന്നു. ഒരു ഗുരു എപ്രകാരമാണോ തന്റെ അറിവിനെ, ശിഷ്യന്‍ അര്‍ഹിക്കുന്ന അളവില്‍ അല്പാല്പമായി പകര്‍ന്നുകൊടുക്കുന്നത് അപ്രകാരമാണ് ജീവാമൃതമായ ജലത്തെ, ഗിരിശൃംഗങ്ങള്‍ ജീവജാലങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. ആവാസ വ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിക്കുന്ന മലകളുടെ പ്രാധാന്യം എല്ലാവര്‍ക്കും മനസ്സിലാക്കികൊടുക്കുവാനാണ് , ശ്രീകൃഷ്ണന്‍ ഗോപബാലന്മാരോട് ഗോവര്‍ദ്ധന ഗിരിയെ പൂജിക്കുവാന്‍ ആവശ്യപ്പെട്ടതെന്ന് പരമാചാര്യനായ പ്രൊഫസ്സര്‍ വൈദ്യലിംഗശര്‍മ്മ ശ്രോതാക്കളെ ഓര്‍മ്മിപ്പിച്ചു.

ദേവന്മാര്‍ പണ്ട് ചെയ്ത ഗോവിന്ദാഭിഷേകത്തെ അനുസ്മരിക്കാനായി, നവാഹത്തില്‍ എത്തിച്ചേര്‍ന്ന ഭാഗവത പ്രേമികള്‍ ഗോവര്‍ദ്ധന ഗിരിയെ പൂജിക്കുകയും, പ്രദിക്ഷണം ചെയ്യുകയും, അഭിഷേകം അര്‍പ്പിക്കുകയൂം ഉണ്ടായി. പരമാചാര്യന്റെ പ്രഭാഷണവും , ഇരിഞ്ഞാടപ്പിള്ളി പദ്മനാഭന്‍ നമ്പൂതിരി, മിധുനപ്പിള്ളി വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ പാരായണവും ശ്രോതാക്കളെ ഭക്തിയുടെ പരമകോടിയില്‍ എത്തിച്ചിരിക്കുകയാണ്.

ഞായറാഴ്ച നടക്കുന്ന അവഭൃഥ സ്‌നാനത്തോട് കൂടി ശ്രീമദ് ഭാഗവത യജ്ഞത്തിന് സമാപനമാകുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായരും, ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായരും അറിയിച്ചു.
ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ഭാഗവത നവാഹത്തില്‍ ഗോവിന്ദാഭിഷേകംഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ഭാഗവത നവാഹത്തില്‍ ഗോവിന്ദാഭിഷേകംഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ഭാഗവത നവാഹത്തില്‍ ഗോവിന്ദാഭിഷേകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക