Image

ലാനയ്ക്ക് 21 തികഞ്ഞു: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 07 October, 2017
ലാനയ്ക്ക് 21 തികഞ്ഞു: ഏബ്രഹാം തോമസ്
ന്യൂയോര്‍ക്കില്‍ മറ്റൊരു ലാന (കേരള ലിറ്റററി അസോസിയേന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) സമ്മേളനം കൂടി നടക്കുകയാണ്. 1996 ല്‍ ഡാളസ്സില്‍ അനൗദ്യോഗികമായും 1997 ല്‍ വീണ്ടും ഡാളസ്സില്‍ തന്നെ ഔദ്യോഗികമായും രൂപം പ്രാപിച്ച സംഘടന അമേരിക്കയിലെ കേരള വംശജരായ എഴുത്തുകാരുടെയും മലയാള ഭാഷയുടേയും കേരള സംസ്‌ക്കാരത്തിന്റേയും പ്രേമികളുടെ ഒത്തൊരുമയ്ക്ക് നിദാനമാണ്.

21തികയുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പക്വത കൈവരാന്‍ സമയമായി എന്നാണ് പൊതുവെയുള്ള ധാരണ. വ്യക്തികളും  ചെറു സംഘടനകളും അംഗങ്ങായ സംഘടനകളില്‍ നിന്നും ആരെങ്കിലും പക്വമായ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ചാല്‍ കുറ്റം പറയാനാവില്ല. അമേരിക്കയിലെ ഒട്ടുമിക്ക മലയാളി സംഘടനകളുടെയും പ്രസക്തി നഷ്ടപ്പെട്ടുവരികയാണ്. സംഘടന മൂലമല്ല തങ്ങള്‍ വളര്‍ന്നത്, സംഘടന ഉണ്ടായിട്ടും തങ്ങള്‍ വളര്‍ന്നു എന്ന് സംശയലേശമന്യേ കേരള വംശജര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. സംഘചനകളില്‍ ഭാരവാഹിത്വത്തിന് വേണ്ടിയുള്ള പോരും ആജീവനാന്ത ഭാരവാഹിത്വവും നിയന്ത്രണവും യോഗ്യതയുള്ള പലരെയും വരി സംഖ്യ മാത്രം നല്‍കി ഒഴിഞ്ഞുമാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.

ലാനയ്ക്ക് ഈ പരിമിതി ഉണ്ടായിട്ടില്ല. കാരണം സംഘടനകളിലെ രാഷ്ട്രീയമാണ് മലയാള ഭാഷയെയും സംസ്‌ക്കാരത്തേയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്നത് എന്ന തിരിച്ചറിവായിരിക്കണം. ഈ തിരിച്ചറിനില്‍ നിന്നാണ് ലാന ജന്മമെടുത്തത്.
 
ഒരു സംഘടന എന്ന നിലയില്‍ ലാന എന്തു ചെയ്തു എന്ന സുപ്രധാന ചോദ്യം അവശേഷിക്കുന്നു. ഭാഷാ സ്‌നേഹികള്‍ വര്‍ഷത്തിലൊരിക്കല്‍ പ്രാദേശിക സമ്മേളനങ്ങളിലും രണ്ട് വര്‍ഷത്തിലൊരിക്കല്‍ ദേശീയ സമ്മേളനങ്ങളിലും മൂന്ന് തവണ കേരളത്തിലും ഒരിക്കല്‍ ജര്‍മ്മനിയിലും സമ്മേളിച്ചു. ചില സാഹിത്യ സൃഷ്ടികള്‍ ചര്‍ച്ച ചെയ്യുകയും പുസ്തക പ്രസാധനവും പുസ്തകമേളയും സംഘടിപ്പിക്കുകയും ചെയ്യുന്നതിനപ്പുറം ചില പുതിയ എഴുത്തുകാരെ വേദികളില്‍ അവതരിപ്പിച്ചു (ഇവരില്‍ ചിലരെ പിന്നീട് ലാന സമ്മേളനങ്ങളില്‍ കണ്ടിട്ടില്ല. എഴുത്തുകാരുടെ ഒരു സംഘടന ഇത്ര മാത്രം  ചെയ്ത് കടമ നിറവേറ്റിയെന്ന് അഭിമാനിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 

ഇത്രയും പറയുമ്പോള്‍ അമേരിക്കയിലെ കേരള വംശജരായ എഴുത്തുകാര്‍ക്ക് ലഭിക്കേണ്ട അംഗീകാരത്തെ കുറിച്ച് പറയേണ്ടതുണ്ട്. പലപ്പോഴായി നാട്ടില്‍ പോയി സ്വയം സംഘടിപ്പിക്കുന്ന അംഗീകാരങ്ങളും അവാര്‍ഡുകളും ഒഴിച്ചാല്‍ അമേരിക്കയില്‍ മലയാള എഴുത്തുകാരുണ്ടെന്ന് കേരളത്തിലെ മുഖ്യധാര ഇനിയും തിരിച്ചറിയുവാന്‍ വിമുഖത കാട്ടുന്നു. ഈ സാഹചര്യത്തില്‍ ലാനയെങ്കിലും അമേരിക്കയിലെ എഴുത്തുകാരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്.

199 ല്‍ ലാന ആദ്യമായി അമേരിക്കന്‍ എഴുത്തുകാര്‍ക്കും പ്രസിദ്ധീകരണങ്ങല്‍ക്കും അവാര്‍ഡുകള്‍ നല്‍കി. ഇവയുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയും നിശിതമായി വിമര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. അതിന് ശേഷം ലാന അവാര്‍ഡുകളെ കുറിച്ച് കേട്ടിരുന്നില്ല. 2002-2005, 2005- 2007 കാലഘട്ടത്തില്‍ ഞാന്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നപ്പോള്‍ ഒരു ഭാരവാഹിയുടെ സ്ഥിരം പരാതി അദ്ധേഹത്തിന് ലാന അവാര്‍ഡ് നല്‍കുന്നില്ല (ഇപ്പോള്‍ അദ്ദേഹത്തിന് പരാതി ഉണ്ടാവാന്‍ വഴിയില്ല). വിശ്വാസ്യത ചോദ്യം ചെയ്യപ്പെചാനാവാത്ത അവാര്‍ഡുകളുടെ സംവിധാനമാണ് ആവശ്യം എന്ന് അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നു. 

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അവാര്‍ഡുകള്‍ പുനര്‍ജനിച്ചത് തീരെ വിശ്വാസ്യത ഇല്ലാത്ത സംവിധാനത്തിലാണ്. ഒരു വ്യക്തിക്ക് പ്രതുപകാരമെന്ന നിലയിലോ ഭാവിയില്‍ പ്രത്യുപകാരം പ്രതീക്ഷിച്ചോ ഒരു ഭാരവാഹി അവാര്‍ഡ് നല്‍കുന്നത് നാം സ്ഥിരമായി കാണുന്നതാണ്. ലാനയും ഈ പാത പിന്തുടരുന്നു എന്നാരോപിച്ചാല്‍ കുറ്റം പറയാനാവില്ല. 

മലയാള സാഹിത്യത്തിന്റെ എല്ലാ വിഭാഗങ്ങളെയും പ്രോത്സാഹിപ്പിക്കുവാന്‍ എല്ലാ വിഭാഗങ്ങളിലുമുള്ള സാഹിത്യ സൃഷ്ടികള്‍ പരിഗണിക്കേണ്ടതാണ്. ഒരു വ്യക്തിക്ക് താല്‍പര്യമുളള വിഭാഗങ്ങളെ മാത്രമേ പരിഗണിക്കു എന്ന പിടിവാശി ലാന പോലെയുള്ള ജനാധിപത്യ സംഘടനകളില്‍ അനുവദിക്കാതിരിക്കുക ഉത്തമമായിരിക്കും. അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് ഒരു പരിശോധക സമിതിയോ ജൂറിയോ ഉണ്ടാവണം. അംഗങ്ങളുടെ പേരുകളും എത്ര നാമ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുവെന്നും ജൂറി തീരുമാനത്തിന്റെ മാനദണ്ഡം എന്തായിരുന്നുവെന്നും അവാര്‍ഡുകളുടെ പ്രഖ്യാപനത്തോടൊപ്പം അറിയിക്കുവാന്‍ ലാനയ്ക്ക് ബാദ്ധ്യതയുണ്ട്. ഇപ്പോള്‍ ഈ ബാദ്ധ്യത നിറവേറ്റി കാണുന്നില്ല. കേരള സാഹിത്യ അക്കാഡമിയുടെ ഓഫീസ് എവിടെയാണെന്ന് രൂപമില്ലാത്ത മലയാള എഴുത്തുകാര്‍ അമേരിക്കയിലുണ്ട്. സാഹിത്യ അക്കാദമിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ലാനയ്ക്ക് കഴിയണം. ലാന എന്ന സംഘടനയെ അക്കാദമി ഗൗരവമായി പരിഗണിക്കുവാന്‍ വിശ്വാസ്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണം. അവാര്‍ഡ് പ്രഖ്യാപനം പോലെയുള്ള ഉഡായിപ്പുകള്‍ ഒഴിവാക്കിയേ മതിയാകു.

ലാന സമ്മേളത്തിന് എല്ലാ ഭൂവുടമകളും നേരുന്നു.

(ഇ മലയാളി ആവശ്യപ്പെട്ടതനുസരിച്ച് തയ്യാറാക്കിയാതാണ് ഈ ലേഖനം ഒരു വിവാദം ഉദ്ദേശിക്കുന്നില്ല. കുറവുകള്‍ പരിഹരിക്കുനാന്‍ കഴിഞ്ഞാല്‍ ലാന ഇനിയും വളരും. ലാനയുടെ പ്രസക്തി നഷ്ടപ്പെടാതിരിക്കട്ടെ!)

Join WhatsApp News
Vayanakkaran 2017-10-07 14:02:14
You are right Abraham Thomas. Many of the time some paid/coolie/ghost writers get awards. The real and original writers get nothing. In LANA like association there is no democracy or principle. Theu just elect their own eran moolikal from their own circle. Why they bring big shots from kerala by giving big money? Any way some 40 or 50 people participate all in all, but big aana.  laana 
Vayanakaaran 2017-10-07 17:00:42
ഞാൻ മലയാളത്തിൽ എഴുതുന്ന ഒരു വായനക്കാരൻ. ഈ തവണ ലാന കൊടുത്ത അവാർഡുകളിൽ അബ്ദുൽ പുന്നയൂർകുളവും , ജോൺ മാത്യുവും അതിനു അർഹരാണെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ജയന്ത് കാമിച്ചേരിൽ ഞാൻ കേട്ടിട്ടില്ല  അദ്ദ്ദേഹത്തിന്റെ ഒന്നും വായിച്ചിട്ടില്ല. നാട്ടിൽ എഴുതുന്ന ആളായിരിക്കും.  അർഹതപ്പെട്ട എല്ലാവര്ക്കും അവാർഡ് കൊടുക്കാൻ കഴിയില്ലല്ലോ. അടുത്ത തവണ അവാർഡിനായി കൃതികൾ പരിശോധിക്കുമ്പോൾ   ഇത്തവണ കിട്ടിയവരെ മാറ്റി അർഹിക്കുന്ന പുതിയ ആൾക്ക് കൊടുക്കുക
വിദ്യാധരൻ 2017-10-08 20:55:05
വായനക്കാരുടെ( ഏഴ് വായനക്കാരും എഴുപത് എഴുത്തുകാരും) കുറവും എഴുത്തുകാരുടെ ആധിക്യംവും നിരൂപകരുടെ കുറവും  മലയാളസാഹിത്യം അമേരിക്കയിൽ ക്ഷയിക്കുന്നതിന് കാരണമായി തീരുന്നു.  സ്വന്തം ആത്മബലത്തേക്കാൾ (എഴുത്തുകാർക്ക് ആത്മബലം ഉണ്ടായിരിക്കണം എന്ന പി. വത്സലയുടെ വാക്കുകൾ )    സംസര്‍ഗ്ഗബലംകൊണ്ട് എഴുത്ത്കാരായി തീരാനുള്ള ഒരു ശ്രമമാണ് അമേരിക്കയിൽ കൂടുതലും കാണുന്നത്. നാട്ടിൽ നിന്ന് പേരുകേട്ട എഴുതുകാരെ കൊണ്ടുവന്ന് അവരുമായി സംസർഗ്ഗം ഉണ്ടാക്കി എഴുത്തുകാരെന്ന് പേരെടുക്കാനുള്ള ഒരു വലിയ ശ്രമം കാലാകാലങ്ങളായി അമേരിക്കയിൽ നടക്കുന്നുണ്ട്.  കൂടാതെ ലേഖകൻ പറഞ്ഞതുപോലെ അവാര്ഡ് ഉഡായിപ്പിലൂടെയും നാട്ടിൽ പോയി പണം മുടക്കിയും എഴുത്ത്കാരാകാൻ ശ്രമിക്കുന്നവരും ഉണ്ട്. ഇവരുടെ ഓരോ പരിപാടിയും കണ്ടാൽ പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നതുപോലെയാണ് .   മറ്റാർക്കും ഇത് മനസിലാകുന്നില്ലെന്നാണ് ഇവരുടെ ഒക്കെ വിചാരം.  ഒരു സംഘടനയുടെ ചുക്കാൻ ചുരുക്കം ചില ആളുകളുടെ കയ്യിൽ കിടന്ന് കറങ്ങുമ്പോൾ പുരോഗതി ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല പലരെയും ഈ സംഘടനകളിൽ നിന്ന് മാറ്റി നിറുത്തുകയും ചെ യ്യും.  വളരെ  നിഷ്‌പക്ഷതയോടെ എഴുതിയ നല്ല ലേഖനം  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക