Image

നാല്‌ ചിട്ടിക്കമ്പനികളില്‍ നിന്ന്‌ മൂവായിരം കോടി രൂപ പിടികൂടി

Published on 07 October, 2017
നാല്‌ ചിട്ടിക്കമ്പനികളില്‍ നിന്ന്‌   മൂവായിരം കോടി രൂപ പിടികൂടി
 ബംഗാള്‍, അസ്സം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല്‌ ചിട്ടിക്കമ്പനികളില്‍ നിന്നായി മൂവായിരം കോടിയിലധികം രൂപ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ട്‌റേറ്റ്‌ പിടികൂടി.

റോസ്‌ വാലി, ശാരദ, അര്‍ഥതാത്വ, സീഷോര്‍ ഗ്രൂപ്പ്‌ എന്നിവയാണ്‌ റെയ്‌ഡ്‌ നടത്തിയ കമ്പനികള്‍. നാല്‌ ചിട്ടിക്കമ്പനികളുടെ 3,017 കോടിയോളം രൂപയാണ്‌ ഇവിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്‌.

വ്യവഹാരം കഴിയുന്ന മുറയ്‌ക്ക്‌ സ്ഥലവും മറ്റും ലേലംചെയ്‌ത്‌ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കണമെന്ന്‌ കോടതി ഉത്തരവിട്ടിട്ടുണ്ട്‌. വസ്‌തുവല്ലാതെ 500 കോടിയോളം രൂപ പിടിച്ചെടുത്തവയില്‍പ്പെടുന്നു. 

റോസ്‌ വാലിയുടെ അക്കൗണ്ടുകളില്‍നിന്നുമാത്രം 345 കോടി രൂപയാണ്‌ പിടിച്ചെടുത്തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക