Image

യു.പിയില്‍ 30കാരിയെ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മുമ്പില്‍ കൂട്ടബലാത്സംഗം ചെയ്‌തു

Published on 07 October, 2017
യു.പിയില്‍ 30കാരിയെ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മുമ്പില്‍ കൂട്ടബലാത്സംഗം ചെയ്‌തു


മുസാഫിര്‍നഗര്‍: യു.പിയില്‍ 30 കാരിയെ ഭര്‍ത്താവിന്റെയും മൂന്നുമാസം പ്രായമായ കുഞ്ഞിന്റെയും മുമ്പില്‍വെച്ച്‌ കൂട്ടബലാത്സംഗം ചെയ്‌തു. കുഞ്ഞിനെ ശിശുരോഗവിദഗ്‌ധനെ കാണിച്ച്‌ വീട്ടിലേക്കുമടങ്ങവെ നാലുപേര്‍ ചേര്‍ന്ന്‌ ബലാത്സംഗം ചെയ്യുകയായിരുന്നു.

കാറില്‍ ആയുധങ്ങളുമായെത്തിയ അക്രമികള്‍ യുവതി സഞ്ചരിച്ച ബൈക്ക്‌ തടഞ്ഞുനിര്‍ത്തി കുട്ടിയെ പിടിച്ചുവലിച്ച്‌ താഴെയിടുകയും ഭര്‍ത്താവിനെ മര്‍ദ്ദിച്ച്‌ അവശനാക്കുകയുമായിരുന്നു. തുടര്‍ന്ന്‌ യുവതിയെ വലിച്ചിഴച്ച്‌ കരിമ്പിന്‍തോട്ടത്തില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിനെ കെട്ടിയിട്ടശേഷമായിരുന്നു യുവതിയെ പീഡിപ്പിച്ചത്‌. കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ആക്രമണത്തിനുശേഷം സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പൊലീസ്‌ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക