Image

ചലച്ചിത്ര സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു

Published on 07 October, 2017
ചലച്ചിത്ര സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു
മുംബൈ: വിഖ്യാത ബോളിവുഡ്‌ സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദന്‍ ഷാ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

ജാനേ ബൈ ദോ യാരോ (1983), കഭി ഹാന്‍ കഭി നാ (1993) എന്നിങ്ങനെ നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌. ദൂരദര്‍ശനിലെ ജനപ്രിയ പരമ്പരകളായ നുക്കഡ്‌, വാഗ്ലെ കി ദുനിയ എന്നിവയുടെ സംവിധായകനാണ്‌.

ജാനേ ഭി ദോ യാരോ എന്ന കന്നി ചിത്രത്തിന്‌ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക