Image

സ്‌ത്രീകളുടെ മുടിമുറിക്കുന്നയാളെന്ന സംശയത്തില്‍ മുസ്‌ലിം വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു

Published on 07 October, 2017
സ്‌ത്രീകളുടെ മുടിമുറിക്കുന്നയാളെന്ന  സംശയത്തില്‍  മുസ്‌ലിം വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു


ശ്രീനഗര്‍: യുവതിയുടെ മുടിമുമുറിക്കുന്നയാളെന്ന സംശയത്തില്‍ വൃദ്ധനെ ഒരുകൂട്ടര്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി. 70 കാരനായ അബ്ദുല്‍ സലാം വാനിയാണ്‌ കൊല്ലപ്പെട്ടത്‌.
രാത്രി നിസ്‌കാരത്തിനുശേഷം പള്ളിയില്‍ നിന്നും തിരിച്ചുവരവെ ഡാന്റര്‍ ഗ്രാമത്തില്‍വെച്ചാണ്‌ അദ്ദേഹം കൊല്ലപ്പെട്ടത്‌. രാത്രിയില്‍ സ്‌ത്രീകളുടെ മുടിമുറിക്കുന്നയാളാണ്‌ ഇയാളെന്ന്‌ തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.

എന്നാല്‍ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച്‌ അറിയില്ലെന്നാണ്‌ അനന്ത്‌നാഗ്‌ പൊലീസ്‌ പറയുന്നത്‌. തങ്ങള്‍ക്ക്‌ ഇതുവരെ ഇത്തരത്തിലൊരു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ്‌ ഓഫീസര്‍ അറിയിച്ചു.

കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റ വാനി ആശുപത്രിയിലേക്കുള്ള വഴിയെയാണ്‌ മരിച്ചത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക