Image

മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി Published on 07 October, 2017
മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു  ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
മട്ടാഞ്ചേരി സത്യമോ മിഥ്യയോ? നൂറ്റാണ്ടുകളുടെ ചരിത്രവും പേറി നില്‍ക്കുന്ന ആ കടലോരത്തിന് സ്വര്‍ണ്ണച്ചാമരം തീര്‍ക്കുന്ന ഒരു ഇന്നലെയും നഷ്ട സ്വപ്ങ്ങളുടെ നെടുവീര്‍പ്പുകള്‍ ഉതിര്‍ക്കുന്ന ഒരു ഇന്നും ഉണ്ട്. അവിടെ വീണ്ടും ഒരു നല്ല നാളേക്ക് വകുപ്പുണ്ടോ?  'മട്ടാഞ്ചേരി' എന്ന പേരില്‍ അവിടെ നടക്കുന്ന ചിത്രകലാപ്രദര്‍ശനം അന്വേഷിക്കുന്നത് അതാണ്.


കൊച്ചി മുസിരിസ് ബിനാലെയുടെ സിരാകേന്ദ്രമായ  ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് അഞ്ചു കി.മീ. അകലെ മട്ടാഞ്ചേരിയിലെ കൊച്ചങ്ങാടിയില്‍ 'ഉരു ആര്‍ട്ട്ഹാര്‍ ബറില്‍ നടക്കുന്ന 'മട്ടാഞ്ചേരി' എന്ന പ്രദര്‍ശനത്തില്‍ പതിമൂന്നു കൂട്ടരുടെ കലാസൃഷ്ടികളാണ് അണിനിരത്തി യിട്ടുള്ളത്. കൊച്ചി മുസിരിസ് ബിനാലെ വിജയകരമായി സംഘടിപ്പിച്ച റിയാസ് കോമുആണു ഇതിന്റെയും ക്യുറെട്ടര്‍.


അറബികളും യഹൂദരും പറങ്കികളും ഡച്ചുകാരും ഇംഗ്ലിഷുകാരും പാദരേണുക്കള്‍ അവശേഷിപ്പിച്ച മട്ടാഞ്ചേരിയുടെ ബാക്കിപത്രം പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശനം. കറുത്ത സ്വര്‍ണം വിറ്റ സുവര്‍ണ കാലം കടന്നു നോക്കുകുത്തികളായ ചൈനീസ് വലയും നിറം മങ്ങിയ ഇടനാഴികളും ഒഴുക്ക് നിലച്ച ഓടകളും പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ പേറി നെടുവീര്‍പ്പിടുന്ന തലമുറയും എല്ലാം ഈ കലാകാരന്മാര്‍ പല രംഗ പടങ്ങളില്‍ കോറിയിടുന്നു.


അനിത തമ്പി, ഏ.ആര്‍. അന്‍വര്‍, പി.എസ്. ജലജ, കെ.ആര്‍.സുനില്‍, ലതീഷ് ലക്ഷ്മന്‍, രാമു അരവിന്ദന്‍, രാജു കുഞ്ഞന്‍, ശോശ ജോസഫ്, ടി.ആര്‍. ഉപേന്ദ്രനാഥ്, വിപിന്‍ ധനുര്‍ധരന്‍, സക്കിര്‍ ഹുസൈ.ന്‍ എന്നിവരും റൂട്ട് കൊച്ചിന്‍, അര്‍ബന്‍ ഡിസൈന്‍ കളക്ടീവ് എന്നീ കൂട്ടായ്മകളും ഇതില്‍ പങ്കെടുക്കുന്നു.


'പതിനഞ്ചു കൊല്ലത്തിലേറെയായി മട്ടാഞ്ചേരി എന്റെ നാടാണ്. ചുറ്റുപാടും കാണുന്ന ആള്‍ക്കാരുടെ ഒരു ഇമേജ്‌മേക്കര്‍ ആണു ഞാനൊരര്‍ത്ഥത്തില്‍. ഇമേജ് കണ്ടെടുക്കുന്ന നിരീക്ഷക.''ദ കോമണ്‍' എന്നപേരി.ല്‍ ഒരുനിര പെയിന്റിംഗുകളമായി ശോശ ജോസഫ് പറയുന്നു. 'കൊച്ചിയുടെ പരിസരങ്ങള്‍ തീവ്രതയോടെ പ്രതിഫലിപ്പിക്കാനുള്ള ശ്രമങ്ങളും അതിനിടയിലെ സന്തോഷങ്ങളും ചേര്‍ന്നതാണ് എനിക്ക് ചിത്രകല'.

മാവേലിക്കര ഫൈന്‍ ആര്‍ട്‌സ് കോളേജി.ല്‍ നിന്ന് ബിരുദവും ബറോഡ എംഎസ്. യുണിവേഴസിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി മട്ടാഞ്ചേരിയില്‍ സ്വന്തം സ്റ്റുഡിയോയുമായി കഴിയുന്നു ശോശ.

പയ്യന്നൂര്‍ ജനിച്ചു തിരുവനന്തപുരം കോളേജ് ഒഫ് ഫൈന്‍ ആര്‍ട്‌സില്‍ പഠിച്ചു ദുബൈയി.ല്‍ ജോലി ചെയ്യുന്ന കലാകാരനാണ് ലതീഷ് ലക്ഷ്മന്‍. അദ്ദേഹം സ്‌റെയ്ന്‍ലെസ് സ്ടീലില്‍ സൃഷ്ടിച്ച മിറര്‍ ഇമേജ് ഏവരെയും പിടിച്ചു  നി.ര്‍ത്തുന്നു. ഒറ്റ നോട്ടത്തില്‍ അഞ്ഞൂറു വര്‍ഷം മുമ്പ് മലബാര്‍ മണ്ണില്‍ വന്നിറ ങ്ങിയ വാസ്‌ക്കോ ഡ ഗാമയുടെ രൂപമാണെന്നു തോന്നുമെങ്കിലും അധിനിവേശത്തിന്റെ ആകമാന പ്രതീകമാണ് അതെന്നു വ്യക്തം.'നിങ്ങള്‍ ആ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ അതില്‍ നിങ്ങളെതന്നെയാണ് കാണുന്നത്.' ചിത്രകാരന്‍ പറയു ന്നു. എത്ര സ്‌നിഗ്ധ സുന്ദരമായ സങ്കല്പം!

പ്രശസ്ത ഫോടോഗ്രാഫര്‍ കെ..ആ.ര്‍ സുനില്‍ തന്റെ 'പൊന്നാനി പരമ്പര'ക്ക് ശേഷം  മട്ടാഞ്ചേരി സീരിസു മായി എത്തുന്നു ഉരുവില്‍. കാമറക്കു ആഴത്തില്‍ ജീവിതത്തെ പിടിച്ചെടുക്കാന്‍ കഴിയും എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു ഈ ചിത്രങ്ങള്‍.

കവിയും ചിത്രകാരിയുമായ അനിത തമ്പി ജീവിത ത്തില്‍ താന്‍ കണ്ടുമുട്ടിയ മറക്കാനാവാത്ത ഏതാനും  വ്യക്തികളെ ഗാലറിയുടെ പുറം ചുവരില്‍ വരച്ചിട്ടു ഓര്‍മപ്പെടുത്തുന്നു 'പോയട്രി ഒഫ് പെഴ്‌സോനാസ്' എന്ന രചനയിലൂടെ.

'മട്ടാഞ്ചേരി'യില്‍ കഥയുണ്ട്, കവിതയുണ്ട്, സംഗീത മുണ്ട്, ചലചിത്രമുണ്ട്. ചുറ്റും വെള്ളം പക്ഷേ ഒരു പാത്രം കുടി വെള്ളം കിട്ടാക്കനി. വിപിന്‍ ധനുര്‍ധരന്‍ തന്റെ വീഡിയോ ചിത്രത്തിലൂടെ ആ സത്യം ലോക മനസാക്ഷിയെ ഞെട്ടിക്കും വിധം ആവിഷ്‌കരിക്കുന്നു. അദ്ദേഹം തന്നെ രചയിതാവും സംവിധായകനും നായകനും. വേറിട്ട ഒരനുഭവം. ഗൂഗിള്‍ മാപില്‍ നിന്ന് 2000 സ്‌ക്രീന്‍ ഷോട്ടുകള്‍ അമാഹരിച്ചു സാജു കുഞ്ഞന്‍ വരച്ച മട്ടാഞ്ചേരിയുടെ ഭൂപടമാണ് മറ്റൊന്ന്.


മട്ടാഞ്ചേരിയുടെ എല്ലാ മുഖവും പ്രതിഫലിപ്പിക്കുന്ന ഒരു ബ്രോഷര്‍ അല്ല ഈ ഷോ. പക്ഷേ ലോകത്തെ ഏറ്റം പ്രായം കൂടിയ യഹൂദ വനിത സാറാ കോഹനെയും അവര്‍ വസിക്കുന്ന ജ്യൂ സ്ട്രീറ്റും കലാകരന്മാ,ര്‍ വരച്ചിടുന്നുണ്ട്. എന്നാല്‍ ഡച്ച് പാലസും കൂനന്‍ കുരിശു പള്ളിയും പോകട്ടെ  ലോകത്തിലെ ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന കായീസ് ഹോട്ടല്‍ എങ്ങിനെ മറക്കാനൊക്കും?


ലോകപ്രസിദ്ധ പെയ്ന്റ.ര്‍ എം.എഫ് ഹുസ്സൈന്റെ പ്രിയപ്പെട്ട ഇടം ആയിരുന്നു കായീസ്. അദേഹത്തി ന്റെ മരണശേഷം മകള്‍ റെയ്‌സ ഹുസൈന്‍ ഹോട്ടല്‍  സന്ദര്‍ശിക്കുകയുണ്ടായി. ഹോട്ടല്‍ ഉടമ വി.കെ. മുസ്തഫ ഹുസൈന്‍ വരച്ചു സമ്മാനിച്ച ചിത്രം മകളെ  കാണിക്കുകയും ചെയ്തു.


ഉരു പ്രസിദ്ധീകരിക്കുന്ന 'ബ്രിക്ക്' എന്ന ആനുകാലിക ത്തിന്റെ ഏറ്റം പുതിയ ലക്കത്തി.ല്‍ മട്ടാഞ്ചേരി എന്നും  ബ്രിട്ടീഷ് അധിനിവേശ മേഖലയായ ഫോര്‍ട്ട് കൊച്ചിയുടെ ഒരു ബോര്‍ഡര്‍ ടൌണ്‍ ആയിരുന്നു വെന്നു എ.ന്‍.എസ് മാധവന്‍ സമര്‍ധിക്കുന്നു, യുഗ ങ്ങളായി കടന്നുവന്ന എല്ലാ അധിനിവേശ സംസ്‌കാര ങ്ങളുടെയും അതിര്‍ത്തി പട്ടണം. ചിത്രമേള പോലെ മനോഹരമായ ഈ ലക്കവും സന്ദര്‍ശകര്‍ക്ക് സൌജന്യം.

      

കലകളുടെ ഒരു സംഗമ വേദിയാണ് ഉരു.  'മട്ടാഞ്ചേരി' ആകട്ടെ ആ നഷ്ടപ്രതാപത്തിനു കിട്ടാവുന്ന ഏറ്റം വലിയ ശ്രദ്ധാഞ്ജലിയുംമലയാളത്തിന്റെ അഭിമാന മായ  കോമുവിന്റെ കരവിരുതില്‍'.


ഷോ ഒക്ടോ.ര്‍ 12നു സമാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. അത് ഡിസംബര്‍ 31 വരെ നീട്ടിയതായി ഒടുവിലത്തെ അറിയിപ്പ്വന്നിട്ടുണ്ട്. 8 നു 5 മണിക്ക് ബി.രാജീവന്‍ 'കീഴാള ജനാധിപത്യം: ഇന്ത്യന്‍ ഫാസിസ ത്തിനെതിരെ ഉയരുന്ന ബദല്‍' എന്ന വിഷയത്തെ ക്കുറിച്ചു പ്രഭാഷണം നടത്തുന്നു എന്നതാണ് ഉരുവിലെ ഏറ്റം ഒടുവിലത്തെ വിശേഷം.

 
മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു  ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു  ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു  ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു  ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു  ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു  ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു  ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു  ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു  ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മട്ടാഞ്ചേരി എന്ന നഷ്ടസ്വപ്നം ഉരു ആ.ര്‍ട്ട് ഹാര്‍ബറില്‍ പുനര്‍ജനിക്കുന്നു; റിയാസ്‌കോമു  ഒരുക്കൂട്ടിയ ശ്രദ്ധാഞ്ജലി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക