Image

സിബിഎസ്‌ഇ പത്താം ക്ലാസ്‌ ബോര്‍ഡ്‌ പരീക്ഷ പുനസ്ഥാപിക്കുമെന്ന്‌ കേന്ദ്രം

Published on 07 October, 2017
സിബിഎസ്‌ഇ പത്താം ക്ലാസ്‌ ബോര്‍ഡ്‌ പരീക്ഷ പുനസ്ഥാപിക്കുമെന്ന്‌ കേന്ദ്രം

ന്യൂഡല്‍ഹി: സിബിഎസ്‌ഇ സ്‌കൂളുകളില്‍ പത്താം ക്ലാസ്‌ ബോര്‍ഡ്‌ പരീക്ഷ പുനസ്ഥാപിക്കുമെന്ന്‌ കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ്‌ ജാവദേക്കര്‍. അഞ്ച്‌, എട്ട്‌ ക്ലാസുകളില്‍ പരീക്ഷ നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

അഞ്ച്‌, എട്ട്‌ ക്ലാസുകളില്‍ അവസാന വര്‍ഷ പരീക്ഷയില്‍ പരാജയപ്പെടുന്നവരെ ഒരിക്കല്‍കൂടി ആ ക്ലാസില്‍ ഇരുത്തും. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക്‌ മറ്റൊരു പരീക്ഷ എഴുതി അടുത്ത ക്ലാസിലേക്ക്‌ പ്രവേശനം നേടാനുള്ള അവസരമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക