Image

ഗൗരി ലങ്കേഷ്‌ വധക്കേസ്‌ അന്വേഷണം സനാതന്‍ സന്‍സ്ഥയിലെ മൂന്നു പേരിലേക്ക്‌

Published on 07 October, 2017
ഗൗരി ലങ്കേഷ്‌ വധക്കേസ്‌ അന്വേഷണം സനാതന്‍ സന്‍സ്ഥയിലെ മൂന്നു പേരിലേക്ക്‌

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്‌ വധക്കേസിലെ അന്വേഷണം ഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്ഥയിലേക്ക്‌. അഞ്ചു പേരെ കേന്ദ്രീകരിച്ചാണ്‌ നിലവില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്‌. ഇവരില്‍ നാലു പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ഇന്‍റര്‍പോളും റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചിട്ടുള്ളതാണ്‌.

സാരംഗ്‌ അകോല്‍കര്‍, ജയ്‌ പ്രകാശ്‌, പ്രവീണ്‍ ലിങ്കാര്‍, രുദ്ര പാട്ടീല്‍, വിനയ്‌ പവാര്‍ എന്നിവരെയാണ്‌ അന്വേഷണ സംഘം തിരയുന്നത്‌. ഇവരില്‍ സാരംഗ്‌ അകോല്‍ക്കര്‍, വിനയ്‌ പവാര്‍, രുദ്ര പാട്ടീല്‍ എന്നിവര്‍ക്ക്‌ സനാതന്‍ സന്‍സ്ഥയുമായി അടുത്ത ബന്ധമാണുള്ളതെന്ന്‌ അന്വേഷണ സംഘം കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക