Image

മദ്യപിച്ച് വാഹമോടിച്ച കേസ് ; ജയ് ഒളിവില്‍, അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

Published on 07 October, 2017
മദ്യപിച്ച് വാഹമോടിച്ച കേസ് ; ജയ് ഒളിവില്‍, അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

മദ്യപിച്ച് വാഹമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ നടന്‍ ജയ് ഒളിവില്‍ എന്ന് റിപ്പോര്‍ട്ട്. നടന്‍ ജയ്യെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് സൈതാര്‍പേട്ട കോടതി ഉത്തരവിട്ടു. ഈ മാസം മൂന്നാം തീയതി കേസ് കോടതി പരിഗണിച്ചിരുന്നു. അഞ്ചാം തിയതി കേസ് പരിഗണിക്കുമ്‌ബോള്‍ ഹാജരാകണമെന്നും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും നടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം ഹാജരായില്ല. മജിസ്‌ട്രേറ്റ് എബ്രഹാം ലിങ്കണ്‍ ഒക്ടോബര്‍ അഞ്ചുവരെ ഹാജരാവാന്‍ സമയം നല്‍കിയെങ്കിലും ജയ് എത്തിയില്ല. ഇതോടെ വ്യാഴാഴ്ച അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടു.

ഇന്നലെയും കേസ് കോടതിയുടെ പരിഗണനയില്‍ എത്തി. ജയ് ഹാജരായില്ല. നടന്‍ ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് രണ്ട് ദിവസത്തിനുള്ളില്‍ നടനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടത്. ഈ കേസ് ഒക്ടോബര്‍ 10ന് മാറ്റിവെച്ചിരിക്കുകയാണ്.

പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ്. ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അടയാര്‍ ഫ്‌ലൈ ഓവറില്‍ ഇടിച്ചു നിന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ജയ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ജയ്യുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക