ഗോവ: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് സി മത്സരത്തില്‍ ജര്മനിയ്ക്കു വിജയം. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ വിജയം. ജര്‍മനിക്കായി ജാന്‍ ഫിതെ (21), നോഹ അവുകു (89) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ആന്‍ഡ്രസ് ഗോമസ് കോസ്റ്ററിക്കയ്ക്കായി സ്കോര്‍ ചെയ്തു.
ആദ്യ പകുതിയില്‍ ഫിതെയുടെ ഗോളില്‍ ജര്‍മനി മുന്നിലായിരുന്നു. എന്നാല്‍ 67 ാം മിനിറ്റില്‍ ഗോമസ് ജര്‍മനിയെ ഞെട്ടിച്ച് സമനിലപിടിച്ചു. അവസാന നിമിഷത്തില്‍ ജര്‍മനിയുടെ രക്ഷകനായി അവതരിച്ച അവുകു കോസ്റ്ററിക്ക വലതുളച്ച് സമനിലപൂട്ടുപൊട്ടിച്ചു.