Image

ഹാമില്‍ട്ടണ്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 14 ന്

Published on 07 October, 2017
ഹാമില്‍ട്ടണ്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 14 ന്
 
ഹാമില്‍ട്ടണ്‍: ന്യൂലിലന്‍ഡിലെ സേക്രഡ് ഹാര്‍ട്ട് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 14 ന് (ശനി) നടക്കും. സെന്റ് മാത്യൂസ് ചര്‍ച്ചില്‍ രാവിലെ 9.30 മുതലാണ് ധ്യാനം. 

ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന് ഫാ. മനോജ് കുന്നത്ത് സിഎസ്എസ്ആര്‍ നേതൃത്വം നല്‍കും. പ്രശസ്ത ഗാനരചയിതാവും ഗായകനുമായ മാര്‍ട്ടിന്‍ മഞ്ഞപ്ര ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും. ഹാമില്‍ട്ടണ്‍ സീറോ മലബാര്‍ മിഷന്‍ ചാപ്ലിന്‍ ഫാ. ജോബിന്‍ സിഎസ്എസ്ആറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയാണ് നടക്കുന്നത്. നിരവധി വിശ്വാസികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നത്.

വിവരങ്ങള്‍ക്ക്: ഫാ. ജോബിന്‍ 022 089 2850.

റിപ്പോര്‍ട്ട്: മനോജ് തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക