Image

ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം മലയാളിയായ ഡോ. വി.പി. ഉണ്ണികൃഷ്ണന്

Published on 07 October, 2017
ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം മലയാളിയായ ഡോ. വി.പി. ഉണ്ണികൃഷ്ണന്
 മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ’ബഹുമതി മലയാളിയായ ഡോ. വി.പി. ഉണ്ണികൃഷ്ണന്. 

ക്വീന്‍സ്ലാന്‍ഡ് ഗവര്‍ണര്‍ പോള്‍ ഡിജേഴ്‌സിയാണ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കുവണ്ടി ബ്രിസ്ബനിലെ ഗവണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തത്. മള്‍ട്ടികള്‍ച്ചറിനുവേണ്ടി ഉണ്ണികൃഷ്ണന്റെ സേവനങ്ങളെ ചടങ്ങില്‍ ഗവര്‍ണര്‍ പ്രശംസിച്ചു.

ദേശീയതലത്തില്‍ ഏറ്റവും ഉന്നതവും അഭിമാനകരവുമായ അവാര്‍ഡാണ് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ. സിവിലിയന്‍, മിലിട്ടറി എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുക. പൊതുജന സേവനത്തിനു നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ആദരിക്കലും അതോടൊപ്പം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് ദേശീയ താത്പര്യങ്ങളേയും കമ്യൂണിറ്റി നിലവാരത്തേയും ഉയര്‍ത്തിപ്പിടിക്കുന്ന റോള്‍ മോഡലുകളെ കണ്ടെത്തുകയുമാണ് ഈ ബഹുമതിയിലൂടെ ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക