Image

യൂറോപ്യന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ രാജിവച്ചു

Published on 07 October, 2017
യൂറോപ്യന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ രാജിവച്ചു
  
ബ്രസല്‍സ്: പാര്‍ലമെന്ററി അസംബ്ലി ഓഫ് ദ കൗണ്‍സില്‍ ഓഫ് യൂറോപ്പിന്റെ (പേസ്) പ്രസിഡന്റ് പെഡ്രോ അഗ്രമുന്റ് രാജിവച്ചു. റഷ്യന്‍ എംപിമാരെയും കൂട്ടി സിറിയ സന്ദര്‍ശിച്ചു എന്ന ആരോപണത്തെത്തുടര്‍ന്നാണിത്.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എംപിമാര്‍ ഉള്‍പ്പെട്ട സമിതിയാണ് പേസ്. ഇവരില്‍ പലരും അഗ്രമുന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അസര്‍ബൈജാന് ചില അംഗങ്ങള്‍ അവിഹിതമായ സഹായങ്ങള്‍ ചെയ്തു കൊടുത്തെന്ന ആരോപണവും നിലനില്‍ക്കുന്നു.

സ്‌പെയ്ന്‍കാരനായ അഗ്രമുന്റ് റഷ്യന്‍ എംപിമാരെയും കൂട്ടി സിറിയയില്‍ പോയി പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക