Image

സ്റ്റുഡന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി മലയാളി വിദ്യാര്‍ത്ഥി

രാജന്‍ ആര്യപ്പള്ളില്‍ Published on 07 October, 2017
സ്റ്റുഡന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി മലയാളി വിദ്യാര്‍ത്ഥി
അറ്റ്‌ലാന്റ: ഗുനറ്റ് കൗണ്ടി ഡിസ്ട്രിക്ടില്‍ ലോറന്‍സ്‌വില്‍ വുഡ്വാര്‍ഡ്മില്‍ സ്കൂളില്‍ നടന്ന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ വോട്ടു നേടി മലയാളിയായ നേയ്തന്‍ ഫിലിപ്പ് അലക്‌സാണ്ടര്‍ വിജയിച്ചത്. ഷാജന്‍ അലക്‌സാണ്ടര്‍-നിസ്സി അലക്‌സാണ്ടര്‍ ദമ്പതികളുടെ സീമന്തപുത്രനാണ് 10 വയസ് പ്രായമുള്ള ഈ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി.

പഠനത്തില്‍ പിന്‍പോട്ടു പോæന്ന സഹപാഠികളെ സഹായിക്കുന്ന പീര്‍ ട്യൂട്ടറായിസേവനം ചെയ്യുന്ന നേയ്തന്‍ അതേ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ പഛിപ്പിക്കുകയും ചെയ്തുവരുന്നു.കൊച്ചു കുട്ടികളുടെ ക്ലാസിലെ റീഡിംഗ് ബഡി (ബുക്ക് വായിച്ച് സഹായിക്കുക) എന്നതിനോപ്പം ഗുനറ്റ് കൗണ്ടി ലൈബ്രറി പ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിത്തം വഹിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും തുടര്‍ച്ചയായി പ്രിന്‍സിപ്പാള്‍സ് ഹോണര്‍റോള്‍ ബഹുമതിയും ഈ വിദ്യാര്‍ത്ഥി കരഗതമാക്കിയിട്ടുണ്ട്. ഫ്രീ ചാപ്പല്‍ കിഡ്‌സ് ക്വയര്‍അംഗംകൂടിയായ നേയ്തന് ഭാവിയില്‍ അമേരിക്കന്‍ രാഷ്ട്രീയരംഗത്ത് സജീവമാകുക എന്നതാണ് അഭിലാഷം.
Join WhatsApp News
texan2 2017-10-07 22:33:44
ചെറിയ ചെറിയ കാര്യങ്ങളെ വല്ലാതെ പൊക്കി ഫോട്ടോ ന്യൂസ് ആക്കുന്ന തനി മലയാളി സ്വാഭാവം പുതിയ തലമുറയ്ക്ക് കൂടെ പകർന്നു കൊടുക്കല്ലേ സുഹൃത്തുക്കളെ....  ഇതൊക്കെ അമേരിക്കയിലെ എല്ലാ സ്കൂളിലും മിക്കവാറും നമ്മുടെ ഇന്ത്യൻ പിള്ളേർ എല്ലാം ചെയ്യുന്നതും ആവുന്നതും ആണെന്ന് എല്ലാവര്ക്കും അറിയാം ... ആവശ്യത്തിൽ കവിഞ്ഞ ഇമ്പോര്ടൻസ് ഒന്നും കൊടുത്തു പിള്ളേരെ വഷളാക്കല്ലെ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക