Image

ലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദി

Published on 07 October, 2017
ലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദി
ന്യൂയോര്‍ക്ക്: ലാനയുടെ പത്താം ദൈ്വ വാര്‍ഷിക സമ്മേളനം നടക്കുന്ന ഒ.എന്‍.വി അനുസ്മരണ വേദിയില്‍ നടന്ന "മലയാള നോവല്‍ സാഹിത്യം 2000-നു ശേഷം' എന്ന വിഷയത്തപ്പറ്റി നടന്ന ചര്‍ച്ച സാഹിത്യ കൂട്ടായ്മയ്ക്ക് പുതിയ ഉത്തേജനം നല്‍കി. ഏബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എതിരന്‍ കതിരവന്‍, ജോണ്‍ മാത്യു, ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ പ്രഭാഷകരായിരുന്നു.

സാഹിത്യലോകത്തില്‍ നോവല്‍ രചനയുടെ ശാഖ 2000-നുശേഷം നേരിടുന്ന പ്രശ്‌നങ്ങളും പുതിയ മേഖലകളും ചര്‍ച്ചാവിഷയമായി. കഴിഞ്ഞ ഏതാണ് രണ്ട് ദശാബ്ദങ്ങളില്‍ മലയാള ഭാഷയില്‍ ജന്മംകൊണ്ട പ്രധാനപ്പെട്ട നോവലുകളില്‍ പലതും സമൂഹത്തിനു നല്‍കുന്ന സംഭാവനയും, പ്രത്യേകിച്ച് പ്രവാസ സാഹിത്യത്തിനുണ്ടായ വളര്‍ച്ചയും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രവാസികളില്‍ നിന്ന് എന്തുകൊണ്ട് നല്ല സൃഷ്ടികള്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പ്രസക്തമായിരുന്നു. എന്നാല്‍ പ്രവാസ സാഹിത്യത്തില്‍ ഉണ്ടായ "ആടു ജീവിതം' മലയാള സാഹിത്യത്തില്‍ സര്‍വ്വകാല റിക്കാര്‍ഡ് ആയി. തീവ്രമായ ജീവിതാനുഭവങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു എഴുത്തുകാരന് ഹൃദസ്പര്‍ശിയായ നോവലുകള്‍ എഴുതാന്‍ സാധിക്കൂ. നമ്മുടെ ചുറ്റുമുള്ള സാമൂഹിക വിഷയങ്ങളെ നോക്കിക്കാണുവാനും, പ്രതിബദ്ധാത്മകമായി ചിന്തിക്കാനും ഒരു സാഹിത്യകാരനു കഴിയണം- പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

സാഹിത്യത്തിലെ ആധുനികത പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടു. കാലാനുസൃതമായി സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍, ആധുനികതയുടെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകാതെ, ഉള്‍ക്കൊണ്ടുകൊണ്ട് ശക്തമായ കൃതികള്‍ പ്രവാസികളില്‍ നിന്നും ഇനിയും ഉണ്ടാകണം.

പി. വത്സല, പി.എഫ് മാത്യൂസ് എന്നിവര്‍ ചര്‍ച്ച അവലോകനം ചെയ്യുകയും എഴുത്തുകാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഊന്നിപ്പറയുകയുമുണ്ടായി.

ബാബു പാറയ്ക്കല്‍ മോഡറേറ്ററായിരുന്നു.
ലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദിലാന വാര്‍ഷിക സമ്മേളനം: സാഹിത്യ കൂട്ടായ്മയ്ക്ക് ഉത്തേജനം നല്‍കി ചര്‍ച്ചാ വേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക