Image

മോദി അധികാരത്തിലെത്തിയ ശേഷം അമിത്‌ ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി വര്‍ധിച്ചു

Published on 08 October, 2017
 മോദി അധികാരത്തിലെത്തിയ ശേഷം അമിത്‌ ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി വര്‍ധിച്ചു

ന്യൂദല്‍ഹി: നരേന്ദ്ര മോദി അധികാരത്തിലെത്തുകയും അമിത്‌ ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്‌തതിനു പിന്നാലെ അമിത്‌ ഷായുടെ മകന്‍ ജയ്‌ അമിത്ഭായി ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ്‌ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്‌.

 രജിസ്‌ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമമായ `ദ വയറാണ്‌' വാര്‍ത്ത പുറത്ത്‌ വിട്ടിരിക്കുന്നത്‌.


മോദി 2014 കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിനു മുമ്പ്‌ വന്‍ നഷ്ടത്തിലായിരുന്ന `ഷാസ്‌ ടെമ്പിള്‍ എന്റര്‍പ്രൈസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌' കമ്പനിയാണ്‌ മൂന്ന്‌ വര്‍ഷം കൊണ്ട്‌ വന്‍ ലാഭത്തിലേക്ക്‌ ഉയര്‍ന്നിരിക്കുന്നത്‌. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രജിസ്‌ട്രാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും ബാലന്‍സ്‌ ഷീറ്റും പ്രകാരം ജയ്‌ ഷായുടെ കമ്പനി 6,230, 1,724 രൂപയുടെ നഷ്ടത്തിലായിരുന്നു.

എന്നാല്‍ 2014 ല്‍ മോദി പ്രധാനമന്ത്രിയതിനു പിന്നാലെയുള്ള ആദ്യ സാമ്പത്തികവര്‍ഷത്തില്‍ (201415) കമ്പനി സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഒരു വര്‍ഷം കൊണ്ട്‌ 18,728 രൂപ ലാഭം ഉണ്ടായെന്നാണ്‌ പറയുന്നത്‌. വന്‍ തുക നഷ്ടത്തിലായിരുന്ന കമ്പനി ഒരു വര്‍ഷം കൊണ്ടാണ്‌ ഈ ലാഭത്തില്‍ എത്തിയത്‌.

ആദ്യ വര്‍ഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവര്‍ഷം പൂര്‍ത്തിയാക്കിയത്‌ 80.5 കോടി ലാഭത്തിലാണെന്നും കണക്കുകള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക