Image

ഹാദിയയുടെ മതം മാറ്റത്തില്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന്‌ ക്രൈം ബ്രാഞ്ച്‌

Published on 08 October, 2017
 ഹാദിയയുടെ മതം മാറ്റത്തില്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന്‌ ക്രൈം ബ്രാഞ്ച്‌


ഹാദിയയുടെ മതം മാറ്റത്തില്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന്‌ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌. എറണാകുളം ക്രൈം ബ്രാഞ്ച്‌ എസ്‌പി സന്തോഷ്‌ കുമാര്‍ ഡിജിപിക്ക്‌ ഇതുസംബന്ധിച്ച്‌ ഇടക്കാല റിപ്പോര്‍ട്ട്‌ കൈമാറി. ഹാദിയ മതം മാറിയത്‌ സ്വന്തം ഇഷ്ടപ്രകാരമാണ്‌. ഇത്‌ വ്യക്തമാക്കുന്ന മൊഴി ഹാദിയ നല്‍കിയിട്ടുണ്ട്‌.

തീവ്രവാദ സംഘടനകള്‍ മതം മാറ്റത്തില്‍ ഇടപെട്ടതിന്‌ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ക്രൈം ബ്രാഞ്ച്‌ വ്യക്തമാക്കി. ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ്‌ എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക