Image

ചൈനീസ്‌ പട്ടാളക്കാരെ അഭിവാദ്യം ചെയ്‌ത്‌ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍

Published on 08 October, 2017
 ചൈനീസ്‌ പട്ടാളക്കാരെ അഭിവാദ്യം ചെയ്‌ത്‌ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍

ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശനത്തിനിടെ ചൈനീസ്‌ പട്ടാളക്കാര്‍ക്ക്‌ നേരെ കൈവീശി കാണിക്കുന്ന പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ ചിത്രം നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇന്നലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നാഥു-ലാ മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലായിരുന്നു ചൈനീസ്‌ പട്ടാളക്കാരെ പ്രതിരോധമന്ത്രി സൗഹൃദത്തോടെ അഭിവാദ്യം ചെയ്‌തത്‌.

ട്വിറ്ററില്‍ നിര്‍മല സീതാരാമന്‍ തന്നെ ഈ ചിത്രം പങ്കു വച്ചിരുന്നു. ചൈനീസ്‌ പട്ടാളക്കാരുടെ കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്‌. സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്നതിനിടയിലാണ്‌ അതിര്‍ത്തിക്കപ്പുറം നില്‍ക്കുന്ന ചൈനീസ്‌ പട്ടാളക്കാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുന്നത്‌.

അവിടെ നിന്നു കൊണ്ട്‌ അവര്‍ മന്ത്രിയുടെ ചിത്രങ്ങളും എടുക്കുന്നുണ്ടായിരുന്നു. അവരെ പുഞ്ചിരിയോടെ നോക്കി അഭിവാദ്യം ചെയ്‌തുകൊണ്ട്‌ കൈവീശിക്കാണിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക