Image

സാമന്ത- നാഗചൈതന്യ പ്രണയം പൂവണിഞ്ഞു

Published on 08 October, 2017
 സാമന്ത- നാഗചൈതന്യ പ്രണയം പൂവണിഞ്ഞു


ടോളിവുഡിന്റെ പ്രിയ താര ജോഡികള്‍ സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ സ്വപ്‌നം പൂവണിഞ്ഞു . ഇന്നലെ രാത്രി 11.52 ന്‌ പരമ്പരാഗതമായ തെലുങ്ക്‌ ഹൈന്ദവ രീതിയില്‍ ആയിരുന്നു വിവാഹം.ഇന്ന്‌ അഞ്ചരയോടെ ക്രിസ്‌ത്യന്‍ ചടങ്ങുകളോടെ ഉള്ള വിവാഹവും നടന്നു. ഇതോടെ രണ്ടു ദിവസങ്ങള്‍ നീണ്ട താര വിവാഹത്തിന്‌ സമാപനം ആയി.

 നാഗ ചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹ സാരിയില്‍ ആണ്‌ നവ വധു സാമന്ത ഹിന്ദു വിവാഹത്തിന്‌ ഒരുങ്ങിയത്‌. വരന്‍ വെളുത്ത കുര്‍ത്തയും പൈജാമയും ആണ്‌ ധരിച്ചിരുന്നത്‌.
 
ടോളിവുഡ്‌ സിനിമ ലോകത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താര വിവാഹം പത്തു കോടി രൂപ ചിലവാക്കി ആണ്‌ നടന്നത്‌. സിനിമ സുഹൃത്തുകള്‍ക്ക്‌ ആയി  വിരുന്നു സല്‍ക്കാരം ഹൈദരാബാദില്‍ അധികം വൈകാതെ തന്നെ ഒരുങ്ങും.

 'യെ മായാ ചെസാവി' എന്ന ആദ്യ ചിത്രത്തില്‍ തന്നെ അടുപ്പത്തില്‍ ആയ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ഒടുവില്‍ ആണ്‌ വിവാഹം ചെയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക