Image

ഹാനിയുടെ ഇന്ത്യന്‍ പൗരത്വം, കോണ്‍സുല്‍ ജനറലിനെ കണ്ടു.

Published on 08 October, 2017
ഹാനിയുടെ ഇന്ത്യന്‍ പൗരത്വം,  കോണ്‍സുല്‍ ജനറലിനെ കണ്ടു.
 ദുബൈ: ഫെയ്‌സ് ബുക്ക് വഴി ഉമ്മയെയും സഹോദരിയെയും കണ്ടെത്തിയ സുഡാനിലെ ഹാനി നാദര്‍ മര്‍ഗാനി അലിക്ക്  ഇന്ത്യന്‍ പൗരത്വം കിട്ടുന്നതിന് വേണ്ടി ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ കണ്ടു. ദുബൈയില്‍ നിന്ന് ഹാനിക്ക് ഇന്ത്യന്‍ പൗരത്വ കാര്‍ഡിനുള്ള അപേക്ഷ നല്‍കുമെന്നും സമയബന്ധിതമായി പൗരത്വം ലഭിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കി. വിഷയത്തിന്റെ പ്രത്യേകത പരിഗണിച്ച് എല്ലാ വിധ സഹായവും  അദ്ദേഹം വാഗ്ദ്വാനം ചെയ്തു.പാസ്‌പോര്‍ട്ട് കോണ്‍സുല്‍ പ്രേം ചന്ദും സന്നിഹിതനായിരുന്നു.

ഹാനിക്കും സഹോദരി സമീറക്കും പുറമെ ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ, സാമൂഹ്യ പ്രവര്‍ത്തകനും നരിക്കുനി സ്വദേശിയുമായ ഹാരിസ് കുണ്ടുങ്ങര എന്നിവരുമുണ്ടായിരുന്നു. ഉമ്മ കോഴിക്കോട് സ്വദേശിനി നൂര്‍ജഹാനില്‍ നിന്ന്  നാലര വയസ്സുള്ളപ്പോള്‍ പിതാവ് നാദര്‍ മര്‍ഗാനി സുഡാനിലേക്ക് കൊണ്ടുപോയതായിരുന്നു ഹാനിയെ.പിന്നീട് വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കും അന്വഷണങ്ങള്‍ക്കുമൊടുവിലാണ് സുഡാനില്‍ വെച്ച് പരിചയപ്പെട്ട മലയാളിയായ ഫാറൂഖിന്റെ ശ്രമഫലമായി ദുബൈയിലുള്ള സഹോദരി സമീറ വഴി ഫെയ്‌സ് ബുക്കിന്റെ സഹായത്താല്‍ ഹാനിക്ക് ഉമ്മയെ കണ്ടെത്താന്‍ കഴിഞ്ഞത്. 

യു.എ.ഇയിലുള്ള നരിക്കുനിക്കാരുടെ മറ്റു സാമൂഹിക, മാധ്യമ പ്രവര്‍ത്തകരുടെയും പ്രയത്‌നത്തിന്റെ ഫലമായി കഴിഞ്ഞ മാസം ദുബായില്‍ വെച്ച് ഉമ്മയും മകനും പരസ്പരം കണ്ടുമുട്ടിയിരുന്നു. കോണ്‍സുല്‍ ജനറല്‍ ഉറപ്പ് നല്‍കിയതോടെ തന്റെ പെറ്റുമ്മയുടെയും കൂടെപ്പിറപ്പുകളുടെയും കൂടെ കഴിയുവാന്‍ ജന്മനാട്ടില്‍ എത്താനുള്ള  ദിവസം കാത്ത് കഴിയുകയാണിനി ഹാനി.

ഹാനിയുടെ ഇന്ത്യന്‍ പൗരത്വം,  കോണ്‍സുല്‍ ജനറലിനെ കണ്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക