Image

ദുബൈ കെ.എം.സി.സി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം.

Published on 08 October, 2017
ദുബൈ കെ.എം.സി.സി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം.

ദുബൈ: ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഇന്ത്യന്‍ കോണ്‍സുല്‍ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് മേഖലയിലെ പ്രഗല്‍ഭനും ഒട്ടേറെ പുരസ്‌ക്കാര ജേതാവുമായ കരിയര്‍ ഗുരു എം.എസ് ജലീല്‍ ക്ലാസിന് നേതൃത്വം നല്‍കി. നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കാളികളായി.

വിദ്യാഭ്യാസ മേഖലയില്‍ സമര്‍പ്പിച്ച സേവനങ്ങളെ മുന്‍നിര്‍ത്തി എന്‍.ഐ മോഡല്‍ സ്‌കൂള്‍ മുന്‍ ഡയറക്റ്റര്‍ കെ.സുരേന്ദ്രന്‍ നായര്‍ക്കുള്ള ദുബൈ കെ.എം.സി.സി.യുടെ ശ്രേഷ്ഠ പുരസ്‌ക്കാരം കോണ്‍സുല്‍ പ്രേംചന്ദ് അദ്ദേഹത്തിന് നല്‍കി ആദരിച്ചു.സിദ്ദീഖ് ഫോറംഗ്രൂപ്പ്,അബ്ദുല്‍ റഷീദ് (എന്‍.ഐ മോഡല്‍ സ്‌കൂള്‍) എന്നിവര്‍ ആശംസ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

രാജന്‍ കൊളവിപ്പാലം കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍,എന്‍.കെ ഇബ്രാഹിം,മുഹമ്മദ് പട്ടാമ്പി,ആര്‍.ശുകൂര്‍,അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംബന്ദിച്ചു.മൈ ഫ്യൂച്ചര്‍ വിംഗ് ചെയര്‍മാന്‍ അഡ്വ:സാജിദ് അബൂബക്കര്‍ സ്വാഗതവും,ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു. അസ്ഫാല്‍ ഖിറാഅത്ത് നടത്തി.



ദുബൈ കെ.എം.സി.സി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക